Kerala

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് ജോളി സമ്മതിച്ചത് നാലാം തവണ ചോദ്യം ചെയ്തപ്പോൾ

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് സമ്മതിച്ചത് നാലാമത്തെ തവണ നടത്തിയ ചോദ്യം ചെയ്യലിൽ. മൂന്നാമത്തെ തവണ കേസന്വേഷണം നടത്തുന്ന എസ്‌പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ, ഭർത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയമാകാൻ സമ്മതമാണോ എന്ന് എസ്‌പി ചോദിച്ചപ്പോൾ സമ്മതമാണെന്ന് ജോളി മറുപടി നൽകി.

ഉടൻ പൊലീസുകാർ ഒരു പേനയും കടലാസും എടുത്ത് നൽകി. അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. എന്നാൽ അപേക്ഷ എഴുതി പകുതിയായപ്പോൾ ജോളി പേന നിലത്തുവച്ച് തല കുമ്പിട്ടിരുന്നു. ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാൻ പറ്റില്ലെന്നായിരുന്നു മറുപടി. എന്നാൽ ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജോളി ഫോണിൽ വിളിച്ചത് മറ്റൊരാളെയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. കൂടത്തായി കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടരമാസം നീണ്ട അന്വേഷണത്തിൽ ജോളിയെ നാലുതവണയാണ് ചോദ്യം ചെയ്തത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!