Kerala

കത്ത് വിവാദത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ; പ്രതിപക്ഷ പാർട്ടികളെ തദ്ദേശമന്ത്രി ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ മേയർ ആര്യാ രാജേന്ദ്രൻറെ നിയമന ശുപാർശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ഇതിൻറെ ഭാഗമായി പ്രതിപക്ഷ പാർട്ടികളെ സർക്കാർ ചർച്ചക്ക് വിളിച്ചു.നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിൽ ആണ് ചർച്ച.

നിയമന ശുപാർശക്കത്ത് വിവാദത്തിൽ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് സർക്കാരിന്റെ അനുനയ നീക്കം. നിയമസഭ കൂടി നാളെ ചേരുമ്പോൾ സഭക്ക് അകത്തും പുറത്തുംഈ വിഷയം ആളിക്കത്തിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കെയാണ് സർക്കാരിൻറെ നീക്കം എന്നതും ശ്രദ്ധേയം. ആഴ്ചകളായി തുടരുന്ന സമരം കോർപറേഷൻറെ ദൈംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട് . പല ഭരണ നേട്ടവും ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ഇത്തരം ആക്ഷേപങ്ങൾ മാത്രമാണ് താഴേത്തട്ടിലേക്ക് എത്തുന്നതെന്ന വിലയിരുത്തലും പാർട്ടി തലത്തിലും സർക്കാരിലും ഉണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!