ഇന്ത്യയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 442 പേരാണ് രോഗബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 18,655 ആയി ഉയര്‍ന്നു.
ഇതുവരെ 6,48,315 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3,94,227 പേര് രോഗമുക്തി നേടി. 2,35,433 പേര് നിലവില്‍ ചികിത്സയിലാണ്.
മഹാരാഷ്ട്രയില്‍ 1,92,990 പേര്‍ക്കാണ് രോഗബാധയേറ്റത്. 8,376 മരണപ്പെട്ടു. വെള്ളിയാഴ്ച മാത്രം 198 പേരാണ് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്. തമിഴ്നാട്ടില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 94,000 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 2,923 പേര് മരണപ്പെട്ടു.