കുന്ദമംഗലം : മുറിയനാൽ സുബുലുസ്സലാം പള്ളി മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന കെ ടി അഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ഫ്ലാറ്റ് ബിൽഡിംഗ്ന്റെ ശിലാ സ്ഥാപന കർമ്മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ ദീവാർ അസൈൻ ഹാജിയുടെ അധ്യക്ഷനായി. നാസർ ഫൈസി കൂടത്തായി, ഖാലിദ് കിളിമുണ്ട, കെ മൊയ്ദീൻ, ആലി ഹാജി അൻഹാർ, ജലീൽ അസ്ഹരി, ഒ.പി റഷീദ്,അബൂബക്കർ ഫൈസി മലയമ്മ, കെ. പി അസീസ്, ടി.മുഹമ്മദ്, ജലീൽ, കബീർ, pk അഷ്റഫ്, റിയാസ് എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ എ.എം റിയാസ് സ്വാഗതവും പികെ മുസ്തഫ നന്ദിയും പറഞ്ഞു.
കെ ടി അഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ഫ്ലാറ്റ് ബിൽഡിങ് ശിലാ സ്ഥാപനം

