കുന്ദമംഗലം: ക്ലീൻ കുന്ദമംഗലം ഗ്രീൻ കുന്ദമംഗലം പരിപാടിയുടെ ഭാഗമായി അങ്ങാടികളിൽ ശുചിത്വ മുറപ്പാക്കുന്നതിനായി കുന്ദമംഗലം പഞ്ചായത്തും കുന്ദമംഗലം ടൗണിലെ വ്യാപാരികളും ഒരുമിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും മുൻവശം വൃത്തിയാക്കി. ടൗണിലെ ജനത്തിരക്കും വാഹന തിരക്കും പരിഗണിച്ച് രാത്രി 9 മുതൽ 11 വരെയാണ് ക്ലീനിങ്ങ് നടത്തിയത് . തുടർന്നും അതാത് സ്ഥാപനങ്ങൾ പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷംസീറ ഷമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീബ പുൽകുന്നുമ്മൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ, ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ എം ബാബുമോൻ , വാർഡ് മെമ്പർമാരായ ബിജു പൂതക്കണ്ടി, പി പവിത്രൻ, ഷൈജ വളപ്പിൽ, വ്യാപാരി വ്യവസായി പ്രതികളായ പി ജയശങ്കർ, എം വിനോദ്, ഒ വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.
ശുചിത്വമുറപ്പാക്കാൻ കുന്ദമംഗലത്ത് “നൈറ്റ് ക്ലീനിങ്ങ് ഡ്രൈവ്”

