News

തമിഴ്നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

R Doraikkannu (@RDoraikkannuofl) | Twitter

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് (72) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു മരണം. ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ഒക്ടോബര്‍ 13-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂര്‍ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെത്തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സ്ഥാനമേറ്റ ദുരൈക്കണ്ണിന് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും ഇടംകിട്ടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!