തമിഴ്നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് (72) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു മരണം. ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ഒക്ടോബര്‍ 13-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂര്‍ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെത്തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സ്ഥാനമേറ്റ […]