National News

കൊവിഡിൽ ആശ്വാസത്തിൻ്റെ കണക്കുകൾ;ഒക്ടോബറിൽ രോഗവ്യാപനം കുറവ്

Coronavirus India Live News Updates: Downward Trend In India's Daily  Coronavirus Case Numbers Continues

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. 24 മണിക്കൂറിനിടെ 46,963 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 470 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 58684 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി. നിലവിൽ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,70,458 പേരാണ് നിലവിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നത്. കേന്ദ്ര സർക്കാർ കണക്കുകൾ അനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒക്ടോബറിൽ മുപ്പത് ശതമാനം ഇടിവാണ് ഉണ്ടായത്. സെപ്തംബർ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് ഈ ഇടിവ്. സെപ്തംബറിൽ 26.2 ലക്ഷം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ ഇത് 18.3 ലക്ഷം മാത്രം. സെപ്തംബറിൽ 33,255 പുതിയ മരണം റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ ഇത് 23,500 മാത്രം. പ്രതിദിന രോഗബാധയിലും ,മരണത്തിലും ഓഗസ്റ്റ് മാസത്തിലെ കണക്കുകളിൽ നിന്നും കുറവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!