International News

ഉത്തര കൊറിയയില്‍ കൊവിഡ് വ്യാപനം എട്ട് ലക്ഷം കടന്നു ; മരണം 42

ഉത്തരകൊറിയയില്‍ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് കോവിഡ് 8,20,620 പേരിലേക്ക് പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ. അറിയിച്ചു. ഒരു കൊറോണ വാഹകന്‍ മാത്രമേയുള്ളു എന്ന് ആവര്‍ത്തിച്ചിരുന്ന നാട്ടില്‍ ആകെ 42 പേര്‍ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ മാത്രം 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്യത്തെ പുതിയ കേസുകളും മരണവും കോവിഡ് പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന കാര്യം കെ.സി.എന്‍.എ. വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് […]

National News

കൊവിഡ് മരണ കണക്കില്‍ അപാകത; ശാസ്ത്രം നുണപറയില്ല, പക്ഷേ മോദി പറയും, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കൊവിഡ് മരണങ്ങളുടെ കണക്കുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി എത്തിയത്. ശാസ്ത്രം കള്ളം പറയില്ല, മോദി പറയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പറയുമ്പോലെ 4.8 ലക്ഷമല്ല, 47 ലക്ഷം ഇന്ത്യക്കാരാണ് കൊവിഡ് മഹാമാരി മൂലം മരണപ്പെട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ‘കോവിഡ് മഹാമാരി […]

National News

കൊവിഡ്; രാജ്യത്തെ മരണസംഖ്യ 5.2 ലക്ഷത്തിലധികം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധ മൂലം 5.2 ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് 2022 ഏപ്രില്‍ 28 വരെ 5.2 ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,30,88,118 ആയി ഉയര്‍ന്നു. 31 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 523,920 ആയി. […]

International News

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കോവിഡ് മരണം

  • 19th March 2022
  • 0 Comments

ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിൽ ശനിയാഴ്ച രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ചൈനയിൽ ഏറ്റവുമധികം നിയന്ത്രണങ്ങളും ലോക്ക് ഡൗണും നിലവിലുള്ള നഗരമാണ് ജിലിൻ. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ചൈനയിലെ ആകെ കൊവിഡ് മരണം 4638 ആയി ശനിയാഴ്ച മാത്രം 4051 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ പകുതിയിലധികവും […]

Kerala News

കേരളത്തില്‍ കോവിഡ് മരണം കൂടുന്നു;തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം ജില്ലകളിലെ സ്ഥിതിയില്‍ ആശങ്ക

  • 4th December 2021
  • 0 Comments

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നതായി കേന്ദ്രസര്‍ക്കാര്‍.ഒരു മാസത്തിനിടെ കേരളത്തില്‍ 1,71,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രസർക്കാർ വ്യക്തമാകുന്നു. രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.8 ശതമാനമാണിത്.കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തിരുവനനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലാണ്. ഒമ്പത് ജില്ലകളില്‍ 5-10 ശതമാനത്തിനിടയിലാണ് രോഗസ്ഥിരീകരണ നിരക്ക്.സംസ്ഥാനത്തെ 13 ജില്ലകളിലും കഴിഞ്ഞയാഴ്ച […]

National News

കോവിഡ് മരണം; നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ പോർട്ടൽ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി

  • 29th November 2021
  • 0 Comments

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്ന തരത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗ്രാമത്തിലുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ നഗരത്തില്‍ എത്തേണ്ട സാഹചര്യം പോര്‍ട്ടലിലൂടെ ഒഴിവാക്കാമെന്നും ഇതുവഴി കളക്ട്രേറ്റുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. . കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നടപടികളുടെ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രിംകോടതി ഈ മാസം 22നാണ് നിര്‍ദേശം നല്‍കിയത് . നഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ […]

National News

കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

  • 12th September 2021
  • 0 Comments

കോവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുതുക്കിയത്. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു . നേരത്തെ ഉണ്ടായിരുന്ന മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം,അപകട മരണം എന്നിവ കോവിഡ് […]

Health & Fitness National News

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിലും കൂടുതലെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  • 22nd July 2021
  • 0 Comments

ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലയളവില്‍ അസാധാരണമായി മരണനിരക്കില്‍ വര്‍ധനയുണ്ടായതിനു കാരണം കോവിഡ് മരണങ്ങളാണെന്ന നിഗമനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകളെന്നും ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും പൂര്‍ണമായും തെറ്റാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മരണ രജിസ്‌ട്രേഷന്‍ സംവിധാനം സുശക്തവും ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ചില മരണങ്ങള്‍, പകര്‍ച്ചവ്യാധികളുടെയും അതിന്റെ കൈകാര്യം ചെയ്യലിന്റെയും അടിസ്ഥാന പ്രമാണങ്ങള്‍ കാരണം തിരിച്ചറിയപ്പെടാത്ത പോയേക്കാം. എന്നാല്‍ മരണങ്ങള്‍ […]

National News

പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തണം; സുപ്രീംകോടതി

കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരണപ്പെടുന്നവരുടെ സര്‍ട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാല്‍ ഇത്തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖയിലെ മരണകാരണത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ […]

National News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

  • 21st June 2021
  • 0 Comments

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു […]

error: Protected Content !!