Trending

കാര്‍ഷിക- വ്യവസായ പ്രദര്‍ശനവും വിപണന മേളയും തുടങ്ങി

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക-വ്യവസായ പ്രദര്‍ശനവും വിപണന മേളയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ധന്യ ബാബുരാജ്, ബബിത വിനോദ്, അംഗങ്ങളായ ടി ഉമ്മര്‍, രാധ ഹരിദാസ്, ആബിദ് അമ്പിലോളി, ടി.സി മുഹമ്മദ്, അസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു നെല്ലൂളി, കെ മൂസ മൗലവി, എം.പി കേളുക്കുട്ടി, ഒ ഉസൈന്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും കാര്‍ഷിക മേഖലയെ വ്യവസായവുമായി കൂട്ടിയിണക്കി കൂടുതല്‍ തൊഴില്‍-വരുമാന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!