കാന്‍സര്‍ മരണ നിരക്ക് കുറയ്ക്കുക, ചികിത്സ ചെലവ് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ശ്രമം: മന്ത്രി വീണാ ജോര്‍ജ്
കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ 3 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്. 13 ലക്ഷത്തിലേറെ സ്ത്രീകള്‍ കാന്‍സറിനെതിരായ ക്യാമ്പയിന്റെ ഭാഗമായെന്നും കാന്‍സര്‍ മരണ നിരക്ക് കുറയ്ക്കുക, ചികിത്സ ചെലവ് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയവ ജില്ലാ ആശുപത്രികളിലേക്കും ഏര്‍പ്പെടുത്തിയെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന്റേത് മികച്ച പ്രകടനമാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി അറിയിച്ചു. ആര്‍സിസിയില്‍ ഇതുവരെ […]









