Kerala kerala

മാസപ്പടി കേസ്; എസ്എഫ്‌ഐഒ പിടിച്ചെടുത്ത രേഖകള്‍ ഇഡിക്ക് ഉടന്‍ കൈമാറില്ല

തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ പിടിച്ചെടുത്ത രേഖകള്‍ ഇഡിക്ക് ഉടന്‍ കൈമാറില്ല. ഇരുപത്തി അയ്യായിരത്തിലധികം പേജുകള്‍ അനുബന്ധ രേഖകളായി ഉണ്ടെന്നും ഉടന്‍ കൈമാറാന്‍ ബുദ്ധിമുട്ടാണെന്നും വിചാരണ കോടതി ഇഡിയെ അറിയിച്ചു. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതി ഇഡിക്ക് കൈമാറിയിരുന്നു. സര്‍ട്ടിഫൈഡ് പകര്‍പ്പ് ആണ് എറണാകുളം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഇഡിക്ക് കൈമാറിയത്.ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനികാര്യ വകുപ്പിലെ 144, 145, 447 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം […]

kerala Kerala kerala politics

മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്‌ഐഒ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്‌ഐഒ. കുറ്റപത്രത്തിലാണ് എസ്എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്‌ഐഒ കൈമാറി കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ എന്നിവക്കാണ് കേസിലെ […]

kerala Kerala

വീണാ ടിയ്ക്ക് ആശ്വാസം; എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആര്‍എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്. ജസ്റ്റിസ് സിആര്‍ രവിയുടെ അവധിക്കാല ബെഞ്ചിന് മുന്‍പിലാണ് ഈ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നത്. സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എസ്എഫ്‌ഐ കുറ്റപത്രം പൊലീസ് […]

Kerala kerala

മാസപ്പടി കേസ്; എസ്എഫ്‌ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി, പരിശോധിച്ചശേഷം തുടര്‍ നടപടി

എറണാകുളം: മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് പോകാനാണ് നീക്കം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്. മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി എം ആര്‍ എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ് എഫ് ഐ […]

Kerala kerala

മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടികള്‍ക്ക് സ്റ്റേയില്ല; ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്. ഏപ്രില്‍ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി […]

kerala Kerala National Trending

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. രേഖകള്‍ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയില്‍ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആര്‍എല്‍ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് […]

National

മാസപ്പടി കേസ്: സിഎംആര്‍എല്‍ ഹര്‍ജിയില്‍ എസ്എഫ്‌ഐഒയ്ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി; കേസ് ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്‌ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു.

National

ആശാസമരവും എയിംസുമടക്കം നാല് വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വീണാ ജോര്‍ജ്

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വീണാ ജോര്‍ജ് വ്യക്തമാക്കി. ‘ആശമാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടില്‍ പ്രതീക്ഷ’യെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ‘മെഡിക്കല്‍ കോളേജുകള്‍ കാസര്‍കോടും വയനാടും ആരംഭിക്കുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ എംയിസിന്റെ കാര്യവും സംസാരിച്ചു. എയിംസ് വൈകാതെ […]

National

കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണാ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണാ ജോര്‍ജിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച . ആശമാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. അല്പസമയത്തിനകം വീണ ഡല്‍ഹിയില്‍ എത്തും. ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ വീണ നഡ്ഡയെ കാണാതെ പോയത് വിവാദമായിരുന്നു.

Kerala kerala kerala politics

മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടി ഇല്ല; ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു; വീണ ജോര്‍ജ്

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദില്ലിയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളാണ് വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മന്ത്രിയുടെ യാത്ര തട്ടിപ്പോ പ്രഹസനമോ എന്ന തരത്തില്‍ അന്തിചര്‍ച്ചകളും സുലഭമായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മന്ത്രി പ്രതികരിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ആശാ സമരത്തില്‍ കേന്ദ്ര മന്ത്രിയെ കാണുന്നത് തെറ്റ് ആണോ എന്ന് ചോദിച്ച മന്ത്രി കേന്ദ്ര മന്ത്രി അപ്പോയന്റ്‌മെന്റ് തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. […]

error: Protected Content !!