ഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണാ ജോര്‍ജിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച . ആശമാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. അല്പസമയത്തിനകം വീണ ഡല്‍ഹിയില്‍ എത്തും. ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ വീണ നഡ്ഡയെ കാണാതെ പോയത് വിവാദമായിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണാ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തും
