വയനാട്: വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന് ശുചിമുറിയില്‍ ഒരാള്‍ മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ് മരിച്ചത്.
പെണ്‍കുട്ടിക്കൊപ്പം കാണാതായ കേസില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കോഴിക്കോട് നിന്ന് ഇന്നലെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാവിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.