Kerala kerala kerala politics

വീണയുടെ മൊഴികളില്‍ വ്യക്തതയില്ല; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി; വീണ്ടും ചോദ്യം ചെയ്യും

  • 26th June 2026
  • 0 Comments

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വീണയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ഇ ഡി സംഘം പറയുന്നു. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. ചോദ്യം […]

kerala Kerala

സിഎംആര്‍എല്‍- എക്സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

  • 25th June 2026
  • 0 Comments

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു.

kerala Kerala

മാസപ്പടിക്കേസ്; ടി.വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന

  • 19th June 2026
  • 0 Comments

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ടി.വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. അതേസമയം കേസില്‍ എസ്എഫ്‌ഐഒ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഇഡിക്ക് ഇന്ന് ലഭിക്കും. ടി.വീണയും സിഎംആര്‍എല്ലും തമ്മിലുള്ള കരാര്‍, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎല്‍എ കോടതി വഴി ഇഡിക്ക് ലഭിക്കുക. കോടതി ഉത്തരവ് പ്രകാരം ഇന്നലെ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന രേഖകള്‍ എസ്എഫ്‌ഐഒ കൈമാറുന്നത് വൈകിയതോടെയാണ് ഇന്നത്തേക്ക് കൈമാറാനായി […]

Kerala kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം

  • 11th June 2026
  • 0 Comments

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വധശ്രമത്തിന് പുറമേ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പും ഒഴിവാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ആയുധം പ്രയോഗിച്ച് ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. ‘കൊല്ലടാ എന്നെ’ എന്ന് പ്രവര്‍ത്തകര്‍ […]

kerala Kerala

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവ് ആരോപണം: ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി വിദഗ്ധസമിതിയെയും നിയോഗിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികള്‍ ആയിട്ടുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു. ഏതാനും മാസങ്ങള്‍ മുന്‍പാണ് ഇത് കണ്ടുപിടിച്ചത്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.

kerala Kerala

ഡോ.ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി മാത്രം; മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതൊരു നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടുമാരുടെ പര്‍ച്ചേസിംഗ് അധികാരം കൂട്ടണമെന്ന് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനപ്രതിനിധിയുടെ പൈസ കൊണ്ട് വാങ്ങിയ ചില ഉപകരണങ്ങള്‍ കാണുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ […]

Kerala kerala

‘വീണ ജോര്‍ജ് പറഞ്ഞതെല്ലാം പച്ച നുണ, കെട്ടിടം വീണത് അവരുടെ ബന്ധുക്കളുടെ തലയിലല്ലല്ലോ.. രൂക്ഷ വിമര്‍ശനവുമായി താര ടോജോ അലക്‌സ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തിലെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താര ടോജോ അലക്‌സ്. തകര്‍ന്ന കെട്ടിടത്തിനടിയില്‍ രണ്ടര മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ട്രോമാ കെയറില്‍ ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാന്‍ വന്നപ്പോഴാണ് ദാരുണാപകടം. സംഭവം നടന്ന ഉടന്‍ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറയുന്ന എല്ലാ വാദങ്ങളും പച്ച നുണയാണെന്ന് അവര്‍ […]

kerala Kerala kerala politics

ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തും; അദ്ദേഹം ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോ, ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണെന്നും മന്ത്രി പ്രശംസിച്ചു. ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നങ്ങളാണ്. തനിക്ക് മുന്‍പിലെത്തുന്ന രോഗികള്‍ തന്റെ പ്രിയപ്പെട്ടവരെന്ന് എല്ലാവരും ചിന്തിക്കുന്നതോടെ സിസ്റ്റം ശരിയാകും. ഡോ ഹാരിസ് അങ്ങനെ ചിന്തിക്കുന്നയാളാണെന്നും സിസ്റ്റത്തില്‍ നിരന്തരം തിരുത്തലുകള്‍ നടന്നുവരികയാണെന്നും മന്ത്രി വീണാ […]

kerala Kerala

കണ്ണൂരില്‍ 8 വയസുകാരിയെ പിതാവ് മര്‍ദ്ദിച്ച സംഭവം; കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും. കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണ്. കണ്ണൂര്‍ […]

Kerala kerala

തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; വിദഗ്ധ പരിശോധന ഉണ്ടാകും; മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമില്‍ നിന്നുണ്ടായ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാകുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ്. സംഭവിച്ചത് അസാധാരണമായ സംഭവമാണെന്നും അവര്‍ പറഞ്ഞു. വിദഗ്ദ്ധ പരിശോധനകള്‍ ഉണ്ടാകും. അടിയന്തര ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അവര്‍ അറിയിച്ചു. സാങ്കേതിക പരിശോധനകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും. വിശദമായ അന്വേഷണമാണ് നടക്കുക. ജില്ലാ മെഡിക്കല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. […]

error: Protected Content !!