kerala Kerala kerala politics

സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; വി ഡി സതീശന്‍

കാക്കനാട്: കേരള സര്‍വകലാശാലയില്‍ ഇന്നലെ എസ്എഫ്‌ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടായിസത്തിന് സര്‍ക്കാരും പൊലീസും കൂട്ടു നിന്നും. ആര്‍ക്കെതിരെയാണ് എസ്.എഫ്.ഐ സമരം നടത്തിയത്? സര്‍വകലാശാലകളിലേക്ക് ഇരച്ചു കയറി സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചു. തികഞ്ഞ ഗുണ്ടായിസമാണ് നടന്നത്. അതിന് പൊലീസ് കൂട്ടുനിന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് തലയ്ക്കടിക്കുന്ന പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുണ്ടായിസം കാട്ടാന്‍ കുട പിടിക്കുകയും ചെയ്യുന്ന […]

kerala Kerala kerala politics Trending

ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി ആരോഗ്യമേഖലയെ അലങ്കോലപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് ഗുരുതരമായ തെറ്റാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അവര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്നാണെന്നും അവര്‍ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിപക്ഷ […]

kerala Kerala

പി ആര്‍ വര്‍ക്കല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്; വി ഡി സതീശന്‍

കൊച്ചി: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സമാന സാഹചര്യമാണ് ഉളളതെന്നും വി ഡി സതീശന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളില്ലെന്നും രോഗി തന്നെ ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രം ശസ്ത്രക്രിയ എന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യമാണിത്. ആരോഗ്യ പദ്ധതികളെല്ലാം നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുളളത് കോടികളാണ്. […]

kerala Kerala kerala politics

താന്‍ ക്യാപ്റ്റനെങ്കില്‍ ചെന്നിത്തല മേജറെന്ന് സതീശന്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വി.ഡി. സതീശനെ ‘ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ചതില്‍ പരിഭവമറിയിച്ച രമേശ് ചെന്നിത്തലയോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. താന്‍ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല ‘മേജറാ’ണെന്നാണ് വി.ഡി. സതീശന്റെ പ്രതികരണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ എത്രയോ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്നുമായിരുന്നു ടി.വി ചാനലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്. ”എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാന്‍ […]

Kerala kerala kerala politics

ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് സിപിഎം മുമ്പും ഇപ്പോഴും ശ്രമിക്കുന്നത്; വി.ഡി സതീശന്‍

നിലമ്പൂര്‍: കോണ്‍ഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പേ നടത്തിയ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സതീശന്‍ ആരോപിച്ചു. പഴയ സൗഹൃദത്തെക്കുറിച്ച ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓര്‍ക്കാന്‍ കാരണമെന്താണ്. പണ്ട് നമ്മള്‍ ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓര്‍മപ്പെടുത്തലാണ് ഇത്. ഇന്നലെ ഗോവിന്ദന്‍ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. […]

Kerala kerala

പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്?; വിമര്‍ശിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: പൊലീസ് ക്രൂരതയ്ക്കെതിരെ പരാതി നല്‍കാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ദളിത് യുവതിക്ക് പോലും ഇവിടെ നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി പറയുന്നവരെ അപമാനിക്കുകയാണ്. പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് ദളിത് യുവതിക്കുണ്ടായ സംഭവം. പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിന്റെ നാലാം വര്‍ഷം നാളെ യുഡിഎഫ് കരിദിനമായി […]

kerala Kerala kerala politics

പാകിസ്താന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാകിസ്താന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്താന്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്പോണ്‍സര്‍ ചെയ്ത പാകിസ്താനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്നേഹമുള്ള എല്ലാവരും ഇന്ത്യ സേനക്കൊപ്പം നില്‍ക്കും. രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്താന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. അതുകൊണ്ടു തന്നെ […]

kerala Kerala kerala politics

‘വാക്സിന്‍ എടുത്തിട്ടും എഴുവയസുകാരി മരിച്ചത് അതീവ ഗൗരവതരം; ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്ന സംഭവം’; വി ഡി സതീശന്‍

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മൂന്നു ഡോസ് വാക്സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. വാക്സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യ സംഭവമല്ല ഇന്നുണ്ടായത്. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ”ഒരുമാസത്തിനിടെ […]

kerala Kerala kerala politics

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി. സതീശന്‍

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേര്‍ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണ്. സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും […]

Kerala kerala

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തേക്കില്ല

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളുടെ വലിയ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ക്ഷണക്കത്തെത്തി. മന്ത്രി വി എന്‍ വാസവന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് എത്തിയത്. കത്തില്‍ […]

error: Protected Content !!