kerala Kerala kerala politics

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക […]

Kerala kerala

കന്യാസ്ത്രീകള്‍ക്ക് എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതു വരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കും;വിഡി സതീശന്‍

തിരുവനന്തപുരം: ചെയ്യാത്ത കുറ്റത്തിനാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഛത്തീസ്ഗഢിലുണ്ടായത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. അവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ അതിശക്തമായി വാദിച്ചു. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് ജാമ്യം നല്‍കരുതെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കരുതെന്നാണ് ബജ്റംഗ്ദള്‍ അഭിഭാഷകരും വാദിച്ചത്. കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ […]

Kerala kerala kerala politics

കന്യാസ്ത്രീകളെ ജയിലിലടച്ച നടപടി; കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കണം: വിഡി സതീശന്‍

കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ നടത്തം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകളെയാണ് അകാരണമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ജയിലിലടച്ചത്.സംഘപരിവാര്‍ മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു. അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനിടെയാണ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ […]

Kerala kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു; തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി: വി.ഡി സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. ക്രമക്കേട് മനപ്പൂര്‍വ്വം വരുത്തിയതാണ്. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം 15 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കി വര്‍ധിപ്പിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ‘സിപിഎം അംഗങ്ങളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. ഒരുകാലത്തും ഇല്ലാത്ത നിബന്ധനയാണ് ഇത്തവണത്തേത്. 15 ദിവസത്തിനുള്ളില്‍ എങ്ങനെ വോട്ടര്‍ […]

kerala Kerala kerala politics

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എമ്മിനു വേണ്ടി; വി ഡി സതീശന്‍

കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളാണെന്നും കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എമ്മിനു വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ മാസം 23- നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ കരട് വോട്ടര്‍ പട്ടിക തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സി.പി.എമ്മിന് ചോര്‍ത്തി നല്‍കി. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന 23 മുതല്‍ 7 വരെ 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം. നിരവധി പേരുകള്‍ നീക്കം ചെയ്ത് ക്രമരഹിതമായാണ് […]

kerala Kerala

ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? വി.ഡി. സതീശന്‍

കോട്ടയം: കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ എട്ടാംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍നിന്നും മന്ത്രിമാര്‍ ഒഴിഞ്ഞുമാറുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.] ”തേവലക്കര സ്‌കൂളില്‍ കുട്ടി ഷോക്കേറ്റ് മരിച്ച […]

Kerala kerala

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടിയന്തിരമായി സുരക്ഷാ ഓഡിറ്റ് നടത്തണം; വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടിയന്തിരമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് എല്ലാ മേഖലകളിലും സര്‍ക്കാരില്ലായ്മ. ഇത്രയും അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലുമുള്ളതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ”അഞ്ചു വര്‍ഷം മുന്‍പാണ് വയനാട്ടില്‍ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പാമ്പു […]

kerala Kerala

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരും ഭൂരിഭാഗം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഇതിനു പുറമെയാണ് കേരള സര്‍വകലാശാലയില്‍ ഗവര്‍ണറും വി.സിയും ഒരു ഭാഗത്തും റജിസ്ട്രാറും സിന്‍ഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി പോരടിക്കുന്നത്. അധികാര തര്‍ക്കത്തിനും എസ്.എഫ്.ഐ നടത്തിയ അക്രമ സമരങ്ങള്‍ക്കും പിന്നാലെ കേരള സര്‍വകലാശാലയില്‍ രണ്ട് റജിസ്ട്രാര്‍മാര്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ […]

kerala Kerala

നിമിഷപ്രിയ കേസ്; കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കുറച്ചു മുന്‍പാണ് പുറത്തുവന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിര്‍ണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാന്‍ നിര്‍ണായകമായത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ […]

Kerala kerala kerala politics

ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷം പരിഹരിക്കണം; ശശി തരൂരിന്റെ ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്, പക്ഷെ അത് പറയില്ല; വിഡി സതീശന്‍

കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരകളാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരില്‍ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും വി.സിമാരില്ല. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് മര്‍ദ്ദിച്ചത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ കുളമാക്കി. കഴിഞ്ഞ ദിവസം കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അവസാന നിമിഷം പ്രോസ്പെക്ടസ് തിരുത്തുമോ? എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയും ഇല്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി […]

error: Protected Content !!