ലഹരിക്കെതിരെ കായികശക്തി; 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് സമഗ്ര കായികപദ്ധതി: മുഖ്യമന്ത്രി വി.ഡി. സതീശൻ
കുട്ടികളെ ലഹരിമാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്നും ലഹരിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധമാണ് കായികരംഗമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായികമേഖലയിൽ സമഗ്രമായ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്തയും (ടി.എ), ദിനബത്തയും (ഡി.എ) ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ കൃത്യമായി നൽകും. ഫണ്ട് ലഭിക്കാത്തതിന്റെ പേരിൽ കായികതാരങ്ങൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ചെലവാകുന്ന തുക […]









