സുധാകരനെതിരെയുള്ള കേസ് കെട്ടിച്ചമച്ചത്; കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ല; പ്രതിപക്ഷ നേതാവ്
മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കെ സുധാകരൻ കെ പി സി സി സ്ഥാനം രാജിവെക്കുമോ എന്ന സംശയം പൂർണമായി തള്ളി പ്രതിപക്സ നേതാവ് വി ഡി സതീശൻ. സുധാകരനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോള്‍ ലഭിച്ചത് കേസിന്റെ ആദ്യഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞു. ആര് മൊഴി നല്‍കിയാലും കേസെടുക്കുമോ എന്ന് […]









