‘മുഖ്യമന്ത്രിയുടെ വിദേശ യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ട്’; തട്ടിക്കൂട്ടിയ യാത്രയിൽ സുതാര്യതയില്ലെന്ന് വി ഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ട്. യാത്രയുടെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കണം. കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും വി ഡി സതീശൻ ആരോപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ ആന്വേഷിക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ […]






