Kerala

ലഹരിക്കെതിരെ കായികശക്തി; 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് സമഗ്ര കായികപദ്ധതി: മുഖ്യമന്ത്രി വി.ഡി. സതീശൻ

കുട്ടികളെ ലഹരിമാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്നും ലഹരിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധമാണ് കായികരംഗമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായികമേഖലയിൽ സമഗ്രമായ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്തയും (ടി.എ), ദിനബത്തയും (ഡി.എ) ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ കൃത്യമായി നൽകും. ഫണ്ട് ലഭിക്കാത്തതിന്റെ പേരിൽ കായികതാരങ്ങൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ചെലവാകുന്ന തുക എത്രയായാലും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടുന്ന കായികതാരങ്ങൾക്ക് അർഹമായ പാരിതോഷികത്തുക അവരുടെ അക്കൗണ്ടുകളിലെത്തിക്കുന്ന നടപടികൾ സ്വീകരിക്കും. കായികാധ്യാപകരുടെ നിയമനം ഉൾപ്പെടെ കായികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ, കായിക വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രത്യേക പാക്കേജ് നടപ്പാക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ കളിക്കളങ്ങളും സ്റ്റേഡിയങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കോഴിക്കോട്ട് പ്രഖ്യാപിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആതിഥ്യമര്യാദയിൽ മുന്നിൽനിൽക്കുന്ന കോഴിക്കോട്ടെ ജനങ്ങൾ കായികമേളയെ സ്വന്തം പരിപാടിയായി ഏറ്റെടുത്തതിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടെ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന മുഴുവൻ കായികപ്രതിഭകൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!