National

ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിലെ നിരോധിത മേഖലയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ റീല്‍ ചിത്രീകരണം; കര്‍ശന നടപടിയുമായി ക്ഷേത്ര കമ്മിറ്റി

ഭോപ്പാല്‍: ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിനകത്ത് ബിജെപി എംഎല്‍എയുടെ മകന്റെ റീല്‍ ചിത്രീകരണം. സുരക്ഷ ഏജന്‍സിക്കെതിരെ ക്ഷേത്ര കമ്മിറ്റി നടപടി സ്വീകരിച്ചു. 5 ലക്ഷം രൂപ പിഴ ചുമത്തുകയും മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നിയമസഭാംഗം ഗോലു ശുക്ലയുടെ മകന്‍ രുദ്രാക്ഷ് ശുക്ലയാണ് നിരോധിത മേഖലയില്‍ റീല്‍ ചിത്രീകരിച്ചത്. ബിജെപി എംഎല്‍എയുടെ മകന് പ്രത്യേക പരിഗണനകള്‍ ഇല്ലെന്ന് ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. ഭക്തര്‍ പരാതിപ്പെട്ടിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ രുദ്രാക്ഷിന് സൗകര്യമൊരുക്കി എന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ കണ്ടെത്തല്‍.

ക്ഷേത്രത്തില്‍ സാധാരണ ജനങ്ങള്‍ക്ക് പ്രവേശന വിലക്കുള്ള ഇടങ്ങളിലേക്ക് പോലും രുദ്രാക്ഷ് കടന്നെത്തി റീല്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം. തുടര്‍ന്ന് റീലുകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപി നേതാവിന്റെ മകന് ക്ഷേത്രത്തില്‍ യാതൊരു പ്രത്യേകതയുമില്ലെന്നും സാധാരണ ഭക്തനെപ്പോലെ മാത്രമേ പ്രവേശനമുള്ളൂ എന്നും ക്ഷേത്രകമ്മിറ്റി വിശദീകരിച്ചു.

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആശിഷ് ഫാല്‍വാദിയ, അഡ്മിനിസ്‌ട്രേറ്റര്‍ പ്രതാം കൗശിക് തുടങ്ങിയവരുടേതാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് രുദ്രാഷിന് മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ പിഴയും നല്‍കേണ്ടി വരും. സുരക്ഷാ ഉദ്യോഗസ്ഥരായ പ്രവീണ്‍ പാല്‍, ഗൗരവ് ഗുജ്ജര്‍, മധു നഗര്‍ തുടങ്ങിയവരെ നീക്കുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!