Kerala

കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയ്ക്ക് കൂടി കോവിഡ്

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ പരീക്ഷ എഴുതിയ നാല് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. രോഗിക്കൊപ്പം കാറില്‍ സഞ്ചരിച്ച അമ്മയ്ക്കും ബന്ധുവിനും രോഗ ബാധ സ്ഥിരീകരിക്കാത്തത് ആശ്വാസം നൽകുന്നുണ്ട്. ണ്ടെത്തിയിരുന്നു.

Kerala

ഡ്രീം കേരളയിൽ നിന്നും ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

  • 20th July 2020
  • 0 Comments

തിരുവനന്തപുരം : സർക്കാരിന്റെ ഡ്രീം കേരളാ’ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് നടപടി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു ഡ്രീം കേരളാ പദ്ധതി. അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്. സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ ഫരീദിനായി സിനിമയിൽ പണം നൽകിയിരുന്നത് അരുൺ […]

Kerala

എൻ ഐ എ വിശ്വാസമുണ്ട് കോടതിയിൽ വിശ്വാസമുണ്ട് സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ

  • 18th July 2020
  • 0 Comments

തിരുവനന്തപുരം: എൻ ഐ എയിലും കോടതിയിൽ വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്‌ഡിനിടെ സ്‌പെക്ടർ കളർ ലാബ് പരിശോധന കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം മടങ്ങവെയാണ് സന്ദീപിന്റെ പ്രതികരണം. ഇതാദ്യമായാണ് സന്ദീപ് മാധ്യമങ്ങൾക്കു മുൻപിൽ പ്രതികരണം നടത്തിയത്. ഈ വാക്കുകളിൽ ചില ദുരൂഹതകൾ നില നിൽക്കുന്നുണ്ട്. കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്ക് ഉണ്ടോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. അതേസമയം, നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ […]

News

സ്വര്‍ണക്കടത്ത് തീവ്രവാദത്തിന്; പ്രതികള്‍ 21 വരെ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍. ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല സ്വര്‍ണം എന്നും തീവ്രവാദ ബന്ധത്തിന് പണം കണ്ടെത്താനാണെന്നാണ് വാദം. തൃശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കോടതിയിലെത്തിച്ചത്. സ്വര്‍ണക്കടത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എന്‍ഐഎയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇരുവരെയും […]

Kerala

സ്വർണ്ണക്കടത്ത് കേസിൽ ഒരാളെ കൂടി പിടി കൂടിയതായി സൂചന

  • 12th July 2020
  • 0 Comments

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിലായെന്ന് സൂചന. മലപ്പുറം സ്വദേശിയാണ് പിടിയിലായതെന്നാണ് ലഭ്യമാകുന്ന വിവരം ഇദ്ദേഹം സ്വർണ്ണം വാങ്ങിയതായി സംശയിക്കുന്ന ആളാണെന്നാണ് വിവരം അതേസമയം, കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപ് നായരെയും കൊണ്ട് എൻ ഐ എ കൊച്ചിയിലേക്ക് തിരിച്ചു ഇന്ന് വൈകീട്ടോടെ സ്ഥലത്തെത്തും. ഇന്നലെ രാത്രിയാണ് ഇരു പേരെയും അറസ്റ്റ് ചെയ്തത്

News

സ്വര്‍ണക്കടത്ത്; ; കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത്മായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ കസ്റ്റംസിന്റെ റെയ്ഡ്. കോഴിക്കോട്ടെ ഒരു ബിസിനസ്സുകാരന്റെ വീട്ടിലാണ് കസ്റ്റംസ് മിന്നല്‍ പരിശോധന നടത്തുന്നത്. ഇയാളുടെ മകന് സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകള്‍ കിട്ടിയതിനെത്തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടത്തുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിരവധി കടമുറികളും സ്ഥാപനങ്ങളും സ്വന്തമായുള്ള ആളാണ് ഇയാള്‍ എന്നാണ് സൂചന.

Kerala

തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപന ഭീതി ജനങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണുമായി സഹകരിക്കണം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വ്യാപനം തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ട്രിപ്പിൾ ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പല പ്രദേശത്തുള്ള ആളുകളും തലസ്ഥാനത്ത് എത്തുന്നുണ്ട് അതിൽ ആരൊക്കെ രോഗ വ്യാപകരാണെന്ന് പറയാൻ പറ്റില്ല. പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം അറിയിച്ചു. ജില്ലയിൽ അപകടകരമായ സാഹചര്യം നില നിൽക്കുന്നതായി മേയർ കെ.ശ്രീകുമാർ. പൊതു ജനങ്ങൾ ചില ജാഗ്രതക്കുറവ് കാണിക്കുന്നുണ്ടെന്നും നഗരവാസികൾ ട്രിപ്പിൾ ലോക്ക് ഡൗണുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉറവിടമാറിയാത്ത കേസുകൾ കൂടി വരുന്നുണ്ടെന്നും വേണ്ട […]

Kerala

തിരുവനന്തപുരത്ത് ആശങ്ക തുടരുന്നു നിരീക്ഷണം കടുപ്പിക്കും കടകംപള്ളി സുരേന്ദ്രൻ

  • 28th June 2020
  • 0 Comments

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും. ഉറവിടമില്ലാത്ത രോഗ ബാധിതർ ജില്ലയിലുള്ളത് ആശങ്ക ഉയർത്തുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.‌ തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. എന്നാൽ നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ലായെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് മന്ത്രി അറിയിച്ചു. നിർദേശങ്ങൾ പാലിക്കാത്ത ചില കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .

News

ഉറവിടമില്ലാതെ രോഗികള്‍; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

  • 23rd June 2020
  • 0 Comments

ഉറവിടമറിയാതെ കോവിഡ് രോഗികളുണ്ടാവുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കും. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സമൂഹ വ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. സ്ഥിതി വിലയിരുത്താന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. സമൂഹവ്യാപനം തടയാന്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വര്‍ദ്ധിപ്പിക്കും. പ്രധാനചന്തകളില്‍ അന്‍പത് ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ […]

Kerala

റെയിൽവേ സ്റ്റേഷനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരള

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മാലിന്യമകറ്റാൻ നടപടിയുമായി ക്ലീൻ കേരള കമ്പനി. തിരുവനന്തപുരം റെയിൽവേ യാർഡിൽ നിന്നും ട്രെയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള കമ്പനിയും ദക്ഷിണ റെയിൽവേയും തമ്മിൽ കരാറായത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.തിരുവനന്തപുരം റെയിൽവേ കോച്ചിംഗ് ഡിപ്പോയിൽ ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റിന്റെ പ്രവർത്തന പരിപാലനം ക്ലീൻ കേരള കമ്പനി നിർവഹിക്കും. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് […]

error: Protected Content !!