Kerala

കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. ആദ്യസംഘം തിരുവനന്തപുരത്ത്‌ നിന്ന്‌ കാസർകോട്ടേക്ക്‌ തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തു. 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയിരിക്കുന്നത്.

Kerala

സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ

കൊച്ചി: നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ‌ കേസിൽ യുഎഇ കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യണമെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്‌ പിന്നിൽ ഗൂഢാലോചനയുണ്ട്‌. ഇതിൽ കോൺസുലേറ്റ്‌ അധികൃതരുടെയും വിദേശത്തുള്ള മറ്റ്‌ പ്രതികളുടെയും പങ്ക്‌ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാനിന്നാണ് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഫൈസൽ ഫരീദിനെയും റബിൻസിനെയും കിട്ടാൻ ജാമ്യമില്ലാ വാറന്റും ഇന്റർപോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്‌‌.പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും യുഎഇ കോൺസുലേറ്റിൽ തങ്ങൾക്കുള്ള സ്വാധീനം കള്ളക്കടത്തിന് പ്രയോജനപ്പെടുത്തി […]

News

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട്‌ സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ്‌ കേന്ദ്രതീരുമാനമെന്ന്‌ കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്‌. സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ […]

News

തിരുവനന്തപുരം വൃദ്ധസദനത്തിലെ അന്തേവാസികളടക്കം 35 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികള്‍ക്കും 6 കന്യാസ്ത്രീകള്‍ക്കും രണ്ടു ജോലിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളില്‍ വളരെ പ്രായം ചെന്നവരും ഉള്‍പ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്.

Kerala News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  • 29th July 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാളെയും ഇത്തരത്തിൽ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനത്തതിനെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മീൻപിടുത്തക്കാർ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന്‌ കാലാവസ്‌ഥ കേന്ദ്രം അറിയിച്ചു. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലർച്ചെ മുതൽ മഴയുണ്ട്. തിരുവനന്തപുരത്ത്‌ ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത […]

Kerala

ലോക്ക്ഡൗൺ, കോവിഡ് രോഗവ്യാപന സാധ്യത കുറച്ചു; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 28th July 2020
  • 0 Comments

തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുകൊണ്ട് കോവിഡ് 19 രോഗവ്യാപന സാധ്യത കുറയ്ക്കാൻ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് ഗുണകരമാകില്ല. എന്നാൽ ലോക്ക്ഡൗണിനുള്ളിൽ നിന്നുകൊണ്ടുതന്നെ പരമാവധി ഇളവുകൾ നൽകുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ കാരണം നിരവധിപേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവരെക്കൂടി മുന്നിൽക്കണ്ടാണ് ഇളവുകൾ പ്രഖ്യാപിക്കുക. ജില്ലയുടെ നിലവിലെ സാഹചര്യവും ഏർപ്പെടുത്തേണ്ട ഇളവുകളെപ്പറ്റിയും ജില്ലാ ഭരണകൂടം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാകും പുതിയ പ്രഖ്യാപനമുണ്ടാവുക. […]

Kerala

രമേശ് ചെന്നിത്തല ആർ എസിന്റെ എസിന്റെ പ്രിയപ്പെട്ട നേതാവായി മാറി : കോടിയേരി ബാലകൃഷ്‌ണൻ

  • 24th July 2020
  • 0 Comments

തിരുവനന്തപുരം: ഇടതുപക്ഷ ഗവൺമെന്റിന്റെ മികച്ച പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ബിജെപി നേതാക്കൾ നടത്തുന്ന പത്രസമ്മേളനത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് നടത്തുന്ന പത്രസമ്മേളനത്തിലും പറയുന്നത് ഒരേ കാര്യമാണ്. പ്രതിപക്ഷ നേതാവ് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ബി ജെ പിയാണ്. […]

Kerala

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന്

  • 24th July 2020
  • 0 Comments

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്ന കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു ലോക്ക് ഡൗൺ വേണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. യോഗത്തിൽ വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ സംസ്ഥാനതലത്തിൽ നടപ്പാക്കണോ പ്രാദേശിക തലത്തിൽ നടപ്പാക്കണമോ എന്ന കാര്യത്തിലും തീരുമാനമാകും. ഉച്ചയ്ക്ക് 3 […]

Kerala

തലസ്ഥാനത്ത് നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ്

  • 23rd July 2020
  • 0 Comments

തിരുവനന്തപുരം: നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ കോവിഡ് ബാധിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ആറായി. തമ്പാനൂര്‍, വഞ്ചിയൂര്‍ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വാർഡ് തലങ്ങളിൽ നേതൃത്വം നല്‍കിയിരുന്ന വ്യക്തികൾ കൂടിയാണ് ഈ കൗണ്‍സിലര്‍മാര്‍. ഇതിലൂടെയാകാം രോഗം സ്ഥിരീകരിച്ചെതെന്നാണ് നിഗമനം. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്.

Kerala

തിരുവനന്തപുരത്ത് കോര്‍പറേഷനിലെ കൗണ്‍സിലര്‍മാർക്ക് കോവിഡ്

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം: തലസ്ഥാനത്ത് രോഗ വ്യാപനം തുടരുകയാണ് ഇന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കോര്‍പറേഷനിലെ നൂറ് കൗണ്‍സിലര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പൊതു പ്രവർത്തകരുടെ സമ്പർക്ക പട്ടിക സങ്കീർണ്ണമാകനാണ് സാധ്യത. കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പർക്കം പുലര്‍ത്തിയ നിരവധി പേര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വരും. ആരോ​ഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരുമായും പൊതുജനങ്ങളുമായും നേരിട്ട് ബന്ധമുള്ളവരാണ് കൗണ്‍സിലര്‍മാര്‍ എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

error: Protected Content !!