Kerala News

ഇരട്ട വോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ

  • 27th March 2021
  • 0 Comments

ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ഇരട്ടിപ്പുളള വോട്ടർമാരുടെ പട്ടിക ഉടൻ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. മാർച്ച് 30നകം വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പട്ടികയിൽ അപാകതയില്ലെന്ന് ബിഎൽഒമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ടർമാർ കൂടുതലാണെന്നും വോട്ടർപട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. ഇരട്ടവോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതിലും കളക്ടർ ശക്തമായ നടപടി സ്വീകരിക്കാൻ […]

Kerala News

തലസ്ഥാന ത്ത് സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും

  • 3rd March 2021
  • 0 Comments

തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. ആറ്റിങ്ങൾ എംഎൽഎ ബി.സത്യനൊഴികെ മറ്റെല്ലാ എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ട്. വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്നും കടകം പള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവാകും മത്സരിക്കുക. നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമായ ഒ.എസ് അംബികയാണ് ആറ്റിങ്ങലിൽ മത്സരിക്കുക. വി.ജോയി വർക്കലയിലും, ഡി.കെ.മുരളി വാമനപുരത്തും, […]

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കലഹം; ബിജെപിയില്‍ രാജി തുടരുന്നു

  • 13th November 2020
  • 0 Comments

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തിരുവനന്തപുരത്ത് ബിജെപിയില്‍ കലഹം തുടരുന്നു. ശ്രീകാര്യം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടറിയെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ബൂത്ത് കമ്മിറ്റിയിലെ എഴുപതോളം പേര്‍ രാജിവച്ചതായ കത്ത് പുറത്ത്. എന്നാല്‍ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ആരും ബിജെപി പ്രവര്‍ത്തകര്‍ അല്ലെന്നും മണ്ഡലം നേതൃത്വം പറയുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ചുള്ള പൊട്ടിത്തെറി തുടരുകയാണ്. ജില്ലാ കമ്മിറ്റി അംഗവും മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറിയുമൊക്കെ പാര്‍ട്ടി വിട്ടതിന് പിന്നാലെ നഗരസഭയിലെ ശ്രീകാര്യം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടരാജി തീരുമാനത്തിലാണ്. […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു

  • 24th September 2020
  • 0 Comments

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വീണ്ടും കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍ എത്തി. പുതുതായി അന്വേഷണസംഘം കണ്ടെത്തിയ ഡിജിറ്റൽ തെളിവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനേയും എന്‍ഐഎ ഓഫിസില്‍ എത്തിച്ചു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

Kerala

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫി 6 വനിത പോലീസുകാര്‍ക്ക് താക്കീത്

  • 15th September 2020
  • 0 Comments

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഈ സന്ദർഭത്തിലാണ് പ്രതിയോടൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുക്കുന്നത്. പ്രാഥമിക നടപടിയായി ആറ് വനിതാ പോലീസുകാരെ താക്കീത് ചെയ്തു.

Kerala News

കെ ടി ജലീൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

  • 12th September 2020
  • 0 Comments

തിരുവനന്തപുരം: എന്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ടി ജലീലിനോട് ചോദിച്ചതെന്ന് വിശദീകരിക്കാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സത്യമാണ് വലുതെന്ന് ഫേസ്ബുക്കിൽ പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും മന്ത്രിസഭയിലെ അംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും, ഇന്ന് ബി ജെ പി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു […]

Kerala

ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യും

  • 10th September 2020
  • 0 Comments

സ്വർണക്കടത്ത് കേസിൽ നീണ്ട 11 മണിക്കൂർ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നിലവിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മറുപടികൾ പരിശോധിച്ച ശേഷം മാത്രമേ ക്ലീൻ ചിറ്റ് നൽകണമോ വേണ്ടയോയെന്ന് പറയാൻ കഴിയുമെന്ന് ഡയറക്ടറേറ്റ് പറയുന്നത്. അടുത്തയാഴ്ച ബിനീഷിനെ വീണ്ടും വിളിപ്പിക്കും. ബിനീഷുമായി ബന്ധമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വിസാ സ്റ്റാമ്പിംഗ് ഏജൻസിയിലെ മുതൽ മുടക്കിനെ കുറിച്ചാണ് ബിനീഷിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്. ബിനീഷ് കൈമാറിയ രേഖകളും പരിശോധനയ്ക്കയക്കും. […]

News

സ്വർണ്ണക്കടത്ത് കേസിൽ പതിമംഗലം സ്വദേശിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്

  • 9th September 2020
  • 0 Comments

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കോഴിക്കോട് പതിമംഗലം സ്വദേശിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എൻ ഐ യുടെ നീക്കം . കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കയാണ്

Kerala

സ്വർണകടത്ത് കേസ് ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി

  • 9th September 2020
  • 0 Comments

കൊച്ചി : തിരുവനന്തപുരം സ്വർണകടത്ത് കേസിൽ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യൽ ആരംഭിച്ചു സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു. […]

News

തലസ്ഥാനത്ത് അടുത്ത മൂന്നാഴ്ച കോവിഡ് കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ നവ്ജ്യോത് ഖോസ വ്യക്തമാക്കി. തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 29 ക്ലസ്റ്ററുകളുണ്ട്. 14 […]

error: Protected Content !!