Kerala News

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടി; എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ

  • 5th December 2021
  • 0 Comments

തിരുവനന്തപുരം വിഴിഞ്ഞത്ത് കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നീണ്ടുനിന്നു. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘നിർവാണ’ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

Kerala News

വീണ്ടും കുതിച്ചുയർന്ന് പച്ചക്കറി വില; തിരുവനന്തപുരത്ത് സെഞ്ചുറിയടിച്ച് തക്കാളി

  • 30th November 2021
  • 0 Comments

സംസ്ഥാനത്ത് സർക്കാർ ഇടപെട്ടതോടെ കുറഞ്ഞ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു . അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് നൂറ് രൂപയിലധികമാണ് ഇന്ന് തിരുവനന്തപുരത്തെ വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായി കുറ‍ഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാർ ഇന്ന് 100 മുതൽ 120 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. മുരിങ്ങക്ക 200, […]

Kerala News

മിഠായി രൂപത്തിലുള്ള വീര്യം കൂടിയ ലഹരി മരുന്ന് പിടികൂടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

  • 21st November 2021
  • 0 Comments

തിരുവനന്തപുരത്ത് ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടി . സമ്മാന പൊതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് . നർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. 244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്‍ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവ പിടിച്ചെടുത്തു. ബെംഗലൂരുവിൽ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിമരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന് എൻസിബി ചെന്നൈ വിഭാഗം അറിയിച്ചു. അതെ സമയം , കാസര്‍കോട് […]

Kerala News

മിനിമം ചാർജ് 12 രൂപയാക്കണം; ബസ് ഉടമകളുമായി ചർച്ച ഇന്ന്

  • 20th November 2021
  • 0 Comments

ബസ് ചാര്‍ജ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു വൈകീട്ട് 4.30 ന് തിരുവനന്തപുരത്ത് വെച്ച് ചർച്ച നടത്തും. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയാണ് ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മിഷൻ മുന്നോട്ടുവച്ചത്. കഴിഞ്ഞ […]

Kerala News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി

  • 15th November 2021
  • 0 Comments

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി.രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. അത്യാഹിത വിഭാഗത്തിൽ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ മാറ്റി മറിച്ചുകൊണ്ട് രോഗികൾക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതനമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും അവസാനമായിരിക്കുകയാണ്. […]

Kerala News

കെഎസ്ആർടി സി ഇടിച്ച് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണ സംഭവം;അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു ആൾ മരിച്ചു

  • 3rd November 2021
  • 0 Comments

തിരുവനന്തപുരം ആര്യനാട് ഇന്ന് രാവിലെ കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു ആൾ മരിച്ചു. ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന്‍ നായരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചത് അപകടത്തില്‍ സോമന്‍ നായരുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ ആറുപേരില്‍ അഞ്ചുപേരും കുട്ടികളാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ 8.50 ഓടെ ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവിലാണ് അപകടമുണ്ടായത്. […]

Kerala News

സംസ്ഥാനത്ത് വീണ്ടും സർക്കാരാശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണവും മർദ്ദനവും

  • 6th August 2021
  • 0 Comments

വീണ്ടും സർക്കാരാശുപത്രീയിലെ ഡോക്ടർക്ക് നേരെ ആക്രമണവും മർദ്ദനവും. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടർ മാലു മുരളിക്കാണ് ഇന്നലെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി പരിക്കേറ്റ് രണ്ടാളുകളുമായി ഒരു സംഘം ആളുകളെത്തി. എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോൾ അതൊന്നും നീ അറിയേണ്ട എന്ന് പറഞ്ഞു കൊണ്ട് അസഭ്യ വർഷം നടത്തി തുടർന്ന് കാത്തിരിക്കാൻ പറഞ്ഞ ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു. ആക്രമികൾ കൈ പിടിച്ചു തിരിക്കുകയും, വസ്ത്രം വലിച്ചു കീറാൻ […]

Kerala News

തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകളിൽ സിക വൈറസ് ഭീതി

  • 14th July 2021
  • 0 Comments

തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകൾ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കരിക്കകം, കന്നുകുഴി, പട്ടം തുടങ്ങി കിംസ് ആശുപത്രിയ്ക്ക് സമീപത്തെ ഒമ്പത് വാർഡുകൾ വൈറസ് ബാധിത മേഖലയായി കണ്ടെത്തി. ഈ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം . നഗരസഭാ പരിധിയിലുള്ള 23 പേർക്കാണ് ഇതുവരെ സിക സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം കളക്ടർ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. സിക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം ചില […]

Kerala News

തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി എന്ന 34കാരനാണ് കൊല്ലപ്പെട്ടത്. രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൊലപാതക സംഘത്തില്‍ പത്തിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ദൃക്‌സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശരീരമാകെ വെട്ടേറ്റ ജോഷിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് […]

Kerala News

പടക്ക നിർമ്മാണ ശാലക്ക് തീ പിടിച്ചു; ഒരു മരണം

  • 14th April 2021
  • 0 Comments

തിരുവനന്തപുരം പാലോട് ചൂടൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. സുശീല (58) ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ തീ പ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

error: Protected Content !!