Trending

സിഎംആർഎൽ-എക്സാലോജിക് കേസ്: സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിലെ സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി രജിസ്ട്രിക്ക് മുൻപാകെ ഹാജരാക്കി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പിണറായി, മകൾ വീണ ടി., മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയും അപ്പീൽ ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ ഉത്തരവാണ് കോടതിയിൽ ഹാജരാക്കിയത്.

സുപ്രീം കോടതിയുടെ ഈ നിർണായക വിധിപ്പകർപ്പ് ഹാജരാക്കിയതിനെ തുടർന്ന് ഇനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചായിരിക്കും ഈ അപ്പീലുകളിൽ തുടർനടപടികൾ സ്വീകരിക്കുക. ഈ അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കുമെന്നാണ് സൂചന. സുപ്രീംകോടതി അഭിഭാഷകർക്ക് ഹാജരാകാനുള്ള സൗകര്യാർത്ഥമാണ് ശനിയാഴ്ച അപ്പീൽ പരിഗണിക്കുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നിർദേശപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ തുടർ അന്വേഷണ നടപടികൾ ഒരു ആഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ എഫ്ഐആർ കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം പിണറായി വിജയൻ നാളെ ഇഡി ഓഫീസിൽ ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് സമൻസിന് മറുപടി നൽകുമെന്നാണ് റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!