Kerala News

തമിഴ്നാട് നിയമസഭയിൽ നാടകീയത;നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയിൽനിന്ന് ഗവർണർ ഇറങ്ങിപ്പോയി

  • 9th January 2023
  • 0 Comments

തമിഴ്നാട് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ ബഹളം. പ്രസംഗം പൂർണമായി വായിക്കാത്തതിനെ തുടർന്ന് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കി. നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണറും സഭ വിട്ടുപോയി. സംസ്ഥാനത്തിന് കൂടുതൽ യോജിക്കുക ‘തമിഴകം’ എന്ന പേരാണ് എന്ന ഗവർണറുടെ പരാമർശത്തിലാണ് പ്രതിഷേധം തുടങ്ങിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള കക്ഷികളുടെ അംഗങ്ങൾ ആണ് ഇറങ്ങിപ്പോയത്. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയിൽ തുടർന്നു. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ […]

National

പുതുവത്സരാഘോഷത്തിന് തമിഴ്നാട്ടിൽ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം,കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി

  • 3rd January 2023
  • 0 Comments

ചെന്നൈ:പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബർ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യവിൽപ്പന നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് മദ്യശാലകൾ, ബാറുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലായി ആകെ വിറ്റ മദ്യത്തിൻറെ കണക്കാണിത്. ഇതിൽ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബർ 31നാണ്. 2021 ഡിസംബർ 31ന് 147.69 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വിൽപ്പനയാണ് ഇക്കുറിയുണ്ടായത്. കേരളത്തിലും പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. 107.14 കോടി […]

National

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഉദയനിധി സ്റ്റാലിന്‍; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്

  • 14th December 2022
  • 0 Comments

ചെന്നൈ: തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിന്‍ യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്ന് ധാരണയായിരുന്നു. ചെന്നൈയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30-ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ […]

National

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അര്‍ദ്ധനഗ്നരാക്കി റാഗിംഗ്; വെല്ലൂര്‍ സിഎംസി കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തു

  • 10th November 2022
  • 0 Comments

വിദ്യാർത്ഥികളെ ക്രൂരമായി റാഗിങിന് ഇരയാക്കിയ തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അര്‍ദ്ധ നഗ്നരാക്കി നടത്തി ശാരീരികവും ലൈംഗികവുമായിപീഡിപ്പിച്ചുവെന്നാണ് സീനിയർ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പരാതി. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ത്തിക് ഛദര്‍ എന്ന വിദ്യാര്‍ത്ഥിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ആണ്‍കുട്ടികളുടെ […]

National

മുന്നോക്ക സംവരണ വിധി; പുനഃപരിശോധന ഹർജി നൽകാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

  • 8th November 2022
  • 0 Comments

ദില്ലി : മുന്നോക്ക സംവരണ വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹർജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും തീരുമാനിച്ചു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളിൽ നിന്ന് ഉയരുന്നത്. കേസിൽ കക്ഷിയായിരുന്ന തമിഴ്നാട്, വിധി പരിശോധിക്കാൻ സർവകക്ഷിയോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം. […]

National

മുഴുവൻ സമയവും റീൽ മേക്കിങ്, തമിഴ്‌നാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

  • 8th November 2022
  • 0 Comments

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. ദിണ്ടുഗലിൽ നിന്നുള്ള അമിർതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, […]

National

തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച് കടത്തിയ പുരാതന വിഗ്രഹങ്ങൾ ഇപ്പോൾ അമേരിക്കയിൽ; കണ്ടെത്താനായി സിഐഡി സംഘം

  • 26th October 2022
  • 0 Comments

ചെന്നൈ:: മോഷ്ടിച്ച് കടത്തിയ രണ്ട് പുരാതന വിഗ്രഹങ്ങൾ കണ്ടെത്താനായി തമിഴ്നാട് സിഐഡി സംഘം. തമിഴ്നാട് തിരുവാരൂരിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് അൻപത് വർഷം മുമ്പ് മോഷണം പോയ രണ്ട് പുരാതന വെങ്കല വിഗ്രഹങ്ങൾ വീണ്ടെടുക്കാനാണ് നടപടി തുടങ്ങിയത്. ഉമാ സോമസ്കന്ദരുടേയും തിരുജ്ഞാന സംബന്ധരുടേയും വിഗ്രഹങ്ങൾ അമേരിക്കയിലുണ്ടെന്ന് സിഐഡി ഐഡോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിൽ ആദ്യത്തേത് ഇപ്പോഴുള്ളത് വാഷിംഗ്ടൺ ഡിസിയിലെ ഫ്രീർ സാക്‍ലർ മ്യൂസിയത്തിലാണ്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ള തിരുജ്ഞാന സംബന്ധരുടെ വിഗ്രഹം ലണ്ടൻ ആസ്ഥാനമായ ലേല […]

National News

‘ഇത് എടപ്പാടി പളനിസ്വാമിയുടെ ഭരണമല്ല’എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലുംഞങ്ങളുടെ മറുപടി ‘ഹിന്ദി തെരിയാത് എന്നായിരിക്കും

  • 16th October 2022
  • 0 Comments

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍.തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.സംസ്ഥാന വ്യാപകമായി തമിഴ്‌നാട്ടില്‍ ഡി.എം.കെ. സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ഹിന്ദിയെ എതിര്‍ത്ത് തന്നെയാണ് ഡി.എം.കെ അധികാരത്തിലെത്തിയതെന്നും എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും ‘ഹിന്ദി തെരിയാത് (ഹിന്ദി അറിയില്ല)’ എന്ന് തന്നെയായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല മിസ്റ്റര്‍ ഷാ. പനീര്‍ശെല്‍വവുമല്ല. മറിച്ച് […]

National News

മൂന്ന് ദിവസമായി വീട് അടച്ചിട്ട് പൂജ;അലറിക്കരച്ചിലും നിലവിളിയും, നരബലി സംശയം പരാതിയിൽ വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

  • 15th October 2022
  • 0 Comments

തമിഴ്നാട് ആറണിയിൽ മന്ത്രവാദവും നരബലിയും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ വീട് തകര്‍ത്ത് പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയത്. പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നുന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ വീടിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജെസിബി കൊണ്ട് വന്നു വാതില്‍ തകര്‍ത്താണ് റവന്യൂ വകുപ്പ് അധികൃതരും പൊലീസും വീടിനുള്ളില്‍ കയറിയത്.തിരുവണ്ണാമല ആറണി എസ്‍വി ടൗണിനടുത്ത് ദസറാപേട്ടിലുള്ള ധനപാലന്‍റെ വീട്ടിൽ […]

National

കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് അച്ഛനും മുത്തശ്ശിയും

  • 10th October 2022
  • 0 Comments

തമിഴ്‍നാട്: കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്‍നാട് ജോലാർപേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തിൽ താമസിക്കുന്ന മുരളി (27) ഒരു വർഷം മുമ്പാണ് ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് മുരളിയും മുരളിയുടെ അമ്മ ശിവകാമി (55)യുമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് കാരുതുന്നതായി പൊലീസ് പറഞ്ഞു. ശേഖറിൻറെ ഭാര്യ ശിവകാമി(55)യുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആൺ […]

error: Protected Content !!