ചെന്നൈ: തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിന്‍ യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്ന് ധാരണയായിരുന്നു.
ചെന്നൈയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30-ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം നല്‍കിയിന് മുഖ്യമന്ത്രിയോട് നന്ദി പറയുന്നതായി ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
എം കെ സ്റ്റാലിനെ എക്കാലത്തെയും മികച്ച മുന്‍നിര മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചായിരുന്നു കുറിപ്പ്. തന്നെ ഏല്‍പ്പിച്ച പദവിയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഭാര്യ ദുര്‍ഗ, കനിമൊഴി, ദയാനിധി മാരന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍ നിന്നുള്ള എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്‍.

