വോട്ട് തേടി ഖാര്‍ഗ്ഗെ ഗുജറാത്തിൽ,പ്രചാരണത്തിന് ഇറങ്ങി ചെന്നിത്തലയും,തമിഴ്‌നാട്ടില്‍ തരൂരിന്റെ യോഗത്തിനെത്തിയത് 700ൽ 12 പേർ
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്ന് അഹമ്മദാബാദിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.അഹമ്മദാബാദിലെ സബർമതി ആശ്രമവും ഗുജറാത്ത് കോൺഗ്രസിന്റെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസും അദ്ദേഹം സന്ദർശിച്ചു.ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിന് രമേശ് ചെന്നിത്തലയും ഉണ്ട്.സബര്‍മതിയിൽ നിന്നും ഗുജറാത്ത് പിസിസിയിലെ നേതാക്കളെ കണ്ട് വോട്ട് തേടാനായി ഖാര്‍ഗെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തും. ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]









