National News

പാമ്പിനെ പിടികൂടി വിഷം ശേഖരിച്ച് വില്‍ക്കാം;തമിഴ്നാട് വനംവകുപ്പിന്റെ അനുമതി ഇരുളര്‍ക്ക് ആശ്വാസം

  • 31st March 2022
  • 0 Comments

പാമ്പിനെ പിടികൂടി വിഷം ശേഖരിച്ചുവില്‍ക്കാന്‍ ഇരുളസമുദായത്തിന് തമിഴ്നാട് വനംവകുപ്പിന്റെ അനുമതി.പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ് തമിഴ്നാട്ടിലെ തിരുവള്ളൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളില്‍ കഴിയുന്ന പട്ടികവര്‍ഗ വിഭാഗമായ ഇരുളര്‍. ഇരുളരില്‍നിന്ന് പാമ്പിന്‍ വിഷം ശേഖരിക്കാനും പ്രതിവിഷ നിര്‍മാണത്തിനായി അവ വില്‍ക്കാനുമായി 1978-ല്‍ ഇരുള സ്‌നേക്ക് കാച്ചേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍വന്നു.രാജ്യത്ത് ഏറ്റവുമധികം പാമ്പുവിഷം ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സഹകരണസംഘമായിരുന്നു ഇത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഔഷധനിര്‍മാതാക്കളാണ് വിഷം വാങ്ങുന്നത്.പാമ്പിനെ പിടിക്കാനും വിഷം ശേഖരിക്കാനും സംസ്ഥാന വനംവകുപ്പില്‍ നിന്നും ഓരോ വര്‍ഷവും അനുമതി […]

National News

വിമാനത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം; അറസ്റ്റ് ചെയ്ത വിദ്യാർത്ഥിയുടെ പിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

  • 4th March 2022
  • 0 Comments

വിമാനയാത്രക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ലോയിസ് സോഫിയയുടെ പിതാവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഉത്തരവാദികളായ ഏഴ് പൊലീസുകാരില്‍ നിന്ന് ഈടാക്കി മൂന്ന് മാസത്തിനകം നൽകണമെന്ന് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മൂന്നര വര്‍ഷം മുമ്പ് ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്നാണ് കാനഡയില്‍ പഠിക്കുന്ന തമിഴ് വിദ്യാര്‍ത്ഥി ലോയിസ് സോഫിയ കേന്ദ്രസര്‍ക്കാറിനെതിരെ […]

National News

താമസം വാടകവീട്ടില്‍ ഓട്ടോ ഡ്രൈവര്‍ കെ ശരവണന്‍ കുംഭകോണം മേയറാകും,

  • 4th March 2022
  • 0 Comments

നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവര്‍ കെ ശരവണന്‍ കുംഭകോണം മേയറാകും.ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 48 അംഗ കൗണ്‍സിലില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.20 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശരവണന്‍ കുംഭകോണം സിറ്റി കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പിലെ കന്നിമത്സരത്തില്‍ വിജയിച്ചു. വാടകവീട്ടിലാണ് താമസം. സാധാരണക്കാരനായ എനിക്ക് മേയറായി അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ശരവണനും കുടുംബവും പ്രതികരിച്ചു. അതേസമയം, ചെന്നൈയുടെ ആദ്യ വനിത ദളിത് […]

National News

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് സ്റ്റാലിൻ

  • 25th February 2022
  • 0 Comments

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാർത്ഥികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ് . ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും […]

National News

തമിഴ് നാട് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം

  • 22nd February 2022
  • 0 Comments

തമിഴ്‌നാട്ടിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം. ചെന്നൈ, കോയമ്പത്തൂർ, സേലം അടക്കമുള്ള 21 കോർപറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ഏറെ പിന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്പത്തൂർ അടക്കമുള്ള ജില്ലകളിൽ വൻമുന്നേറ്റമാണ് പാർട്ടിക്കുണ്ടായത്. ബി.ജെ.പിക്കും കമൽഹാസന്റെ പാർട്ടിക്കും നേട്ടമുണ്ടാക്കാനായില്ല. വൈകീട്ട് 3.30 വരെയുള്ള റിപ്പോർട്ട് പ്രകാരം വിജയ് മക്കൾ ഇയക്കത്തിന് പുതുക്കോട്ടൈ മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റ് ലഭിച്ചു. വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ […]

National News

വിരുന്നിനിടെ ബന്ധുവിനൊപ്പം വധുവിന്റെ ഡാൻസ്;കരണത്തടിച്ച് വരൻ വിവാഹം വേണ്ടെന്ന് വെച്ച യുവതി ബന്ധുവിനെ കല്യാണം കഴിച്ചു

  • 22nd January 2022
  • 0 Comments

വിവാഹത്തലേന്ന് വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നൃത്തംചെയ്തതിന് കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹംചെയ്ത് യുവതി.തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം.ഈ മാസം 20ന് കടമ്പുലിയൂർ ഗ്രാമത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തലേദിവസം 19നായിരുന്നു റിസ്പഷന്‍ തീരുമാനിച്ചിരുന്നത്. ചടങ്ങില്‍ ഡിജെക്കിടെ വധൂവരന്‍മാര്‍ നൃത്തം ചെയ്തു. എന്നാല്‍ വധുവിന്‍റെ ബന്ധു ദമ്പതികളുടെ കൈകളില്‍ പിടിച്ചു ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. വധുവിനെയും ബന്ധുവിനെയും വരൻ തള്ളിമാറ്റി. തുടര്‍ന്ന് ഇരുവീട്ടുകാരും അതിഥികളും നോക്കിനില്‍ക്കെ വേദിയില്‍ വച്ച് […]

National News

തമിഴ്നാട്ടിൽ ഏറ്റുമുട്ടലിനിടെ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നു

  • 7th January 2022
  • 0 Comments

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവർ കൊല്ലപ്പെട്ടു. സംഭവം നടന്നത് ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് . പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവെന്നാണ് പൊലീസ് ഭാഷ്യം. ഇവർ പൊലീസിന് നേരെ ബോംബെറി‌‌ഞ്ഞെന്നും ഇതേ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് പൊലീസ് ഭാഷ്യം ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപംകാർത്തിക്, മഹേഷ് എന്നീ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ […]

National News

തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  • 5th January 2022
  • 0 Comments

കോവിഡ് ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ.തലസ്ഥാനനഗരമായ ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത് ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു.തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് തീരുമാനം.നിലവിൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും. അതേസമയം, ഒമൈക്രോണ്‍ ബാധിതര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നും ഇതുസംബന്ധിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

National News

കനത്ത മഴയിൽ വലഞ്ഞ് തമിഴ്നാട്;വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം,സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

  • 31st December 2021
  • 0 Comments

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.മഴക്കെടുതി രൂക്ഷമായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽ പേട്ട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മഴയെ തുടര്‍ന്നുണ്ടായ വൈദ്യുതാഘാതത്തില്‍ രണ്ട് സ്ത്രീകളും ഒരാണ്‍കുട്ടിയും മരിച്ചെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് തമിഴ്‌നാട്ടില്‍ ഇത്രയധികം മഴ പെയ്തത്. അടുത്ത മൂന്ന് ദിവസത്തേക്ക് ചെന്നെയിലും തമിഴിനാടിന്റെ വടക്കന്‍ തീരങ്ങളിലും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും മഴ […]

National News

സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 11 കാരന് തലയിൽ വെടിയേറ്റു;ഗുരുതര പരിക്ക്

  • 30th December 2021
  • 0 Comments

തമിഴ്‌നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയിൽ സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയില്‍ വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത് . പരിക്കേറ്റ് നിലത്തുവീണുകിടന്ന 11 വയസ്സുകാരനെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.രണ്ട് വെടിയുണ്ടകളാണ് വീടിന് നേര്‍ക്ക് വന്നത്. […]

error: Protected Content !!