National News

രാജ്യത്ത് ഫെബ്രുവരി 23,24 തീയതികളില്‍ പൊതു പണിമുടക്ക്‌

  • 6th December 2021
  • 0 Comments

രാജ്യത്ത് ഫെബ്രുവരി 23,24 തീയതികളില്‍ വ്യാപക പൊതു പണിമുടക്ക്‌ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള പണിമുടക്കിന് കഴിഞ്ഞ മാസം തൊഴിലാളി സംഘടനകൾ തീരുമാനമെടുത്തിരുന്നു ഈ കാര്യത്തിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്.കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലകളിലെ പ്രശ്നങ്ങൾ, കര്‍ഷക- തൊഴിലാളി വിരുദ്ധത, കോര്‍പറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് രാജ്യവ്യാപക പണിമുടക്കിന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

Kerala News

ദത്ത് വിവാദം;ശിശുക്ഷേമസമിതിക്ക് മുന്നില്‍ അനിശ്ചിതകാല സമരത്തിന്‌ അനുപമ

  • 11th November 2021
  • 0 Comments

പേരൂർകട ദത്ത് വിവാദത്തിൽ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന് അമ്മ അനുപമ. നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ അനുപമ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. ഷിജൂഖാനേയും സി.ഡബ്ല്യു.സി ചെയർ പേഴ്‌സൺ സുനന്ദയേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റണം എന്നും അനുപമ ആവശ്യപ്പെടുന്നു.ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ അനിശ്ചിതകതാല സത്യ​ഗഹ്ര സമരത്തിലാണ് അനുപമ . മുൻവിധി വേണ്ട നല്ല രീതിയിൽ അന്വേഷണം നടക്കും എന്നാണ് ആരോ​ഗ്യ മന്ത്രി വീണ ജോർജ് തന്നോട് പറഞ്ഞത്. എന്നാൽ അന്വേഷണം […]

Kerala News

കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘർഷം ;വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ ഉന്തും തള്ളും

  • 8th November 2021
  • 0 Comments

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നേരിയ സംഘർഷം. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രമ്യാ ഹരിദാസ് എംപിയും സമരത്തിൽ പങ്കെടുത്തു.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്‌തെന്നും വി കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. കണ്ണൂരില്‍ നടന്ന സമരത്തിലും നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ യാത്ര പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പൊലീസ് സമരക്കാരെ നീക്കി. […]

Kerala News

കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് ;നേരിടാന്‍ ഒരുങ്ങി സര്‍ക്കാര്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

  • 4th November 2021
  • 0 Comments

ശമ്പളപരിഷ്‌കരണവുമായി നാളെയും മ‌റ്റന്നാളും കെഎസ്‌ആർ‌ടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ നിശ്ചയിച്ചതിനെതിരെ കടുത്ത നടപടി സർക്കാർ പണിമുടക്ക് നേരിടാന്‍ സർക്കാർ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കിൽ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണം.നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ഇന്ന് അർദ്ധരാത്രി മുതൽ ശനിയാഴ്‌ച അർദ്ധരാത്രി വരെയാണ് സമരം. അതേസമയം യൂണിയനുകൾ ആവശ്യപ്പെടുന്നത് വലിയ ശമ്പളവർദ്ധനയാണെന്നും കടുംപിടുത്തം യൂണിയനുകൾ അവസാനിപ്പിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ […]

Kerala News

പി.എസ്.സി റാങ്ക് ലിസ്റ്റ്; പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും, പ്രതിഷേധം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍

  • 3rd August 2021
  • 0 Comments

നാളെ പി.എസ്.സി റാങ്ക് ലിസ്റ്റ് പട്ടികകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സ്റ്റാഫ് നഴ്സ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് […]

Local News

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി

  • 24th July 2021
  • 0 Comments

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അവരവരുടെ ഭവനങ്ങളിലാണ് പ്രതിഷേധസമരത്തിന്റെ ഭാഗമായി അണിനിരന്നത്. അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹനഅലവന്‍സ് അനുവദിക്കണമെന്ന് ഡി ഏ പി സി സംസ്ഥാനപ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Kerala News

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടും

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം. റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം. അവരുടെ ആശ്രിതര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം. 22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. ഒരു ദിവസം 100- 150 ആളുകളാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ […]

Kerala News

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്; പരീക്ഷകള്‍ മാറ്റി

  • 1st March 2021
  • 0 Comments

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ […]

സമരം ശക്തമാകുന്നു; സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

  • 15th February 2021
  • 0 Comments

മുട്ടിലിഴയലും ശയനപ്രദക്ഷിണവുമടക്കം സെക്രട്ടേറിയറ്റിന് മുന്നിലെ എൽജിഎസ് ഉദ്യോഗാർത്ഥികൾ അടക്കമുള്ള പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.നിയമനം ആവശ്യപ്പെട്ടുള്ള പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞുകൊണ്ടുള്ള സമരമുറയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സമരത്തിനിടെ കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നുവരികയാണ്.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലാസ്റ്റ് ഗ്രേഡ്- സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ ആരംഭിച്ച അനിശ്ചിതകാല […]

Kerala News

സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലം; തോമസ് ഐസക്

  • 13th February 2021
  • 0 Comments

ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി ടി. എം. തോമസ് ഐസക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ കാരണം മറ്റൊന്നല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. വിഷയത്തെ സർക്കാർ തുറന്ന മനസോടെയാണ് സമീപിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിന് അധിക ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളും സർക്കാരും ഇന്നലെ നടത്തിയ ചർച്ച പരാജയമായിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം ബാഹ്യഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വവും ആരോപിച്ചിരുന്നു.

error: Protected Content !!