പാര്‍ലമെന്റിനു മുന്നിൽ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് കടന്നെത്തിയ താരങ്ങളെ കുറച്ച് ദുരം പിന്നിട്ടതിന് ശേഷം പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിയിരുന്ന് സമരം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി, സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെ […]









