പൊയ്യയില്‍ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.
രാഷ്ട്രീയത്തിനപ്പുറത്ത് വലിയ പിന്തുണയാണ് ജനങ്ങള്‍ ഈ സമരത്തിന് കൊടുക്കുന്നത്. രാഷ്ട്രീയം മറന്ന് ജനങ്ങള്‍ പൊയ്യയിലെ സമരപന്തലില്‍ എത്തുന്നുണ്ട്.
ഡിവൈഎഫ് ഐ മേഖല ട്രഷറര്‍ അതുല്‍ സി സമര പന്തല്‍ സന്ദര്‍ഷിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ദിനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി ഇ എം ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ പി രാജേഷ് എന്നിവര്‍ സംസാരിച്ചു.