News

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാംഗിംഗിനരയാക്കി മര്‍ദ്ദിച്ചു

മുക്കം: മണാശ്ശേരി എം.കെ.എച്ച എം.എം.ഒ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംങ്ങിനിരയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം- കുളങ്ങര സ്വദേശി ചേറ്റൂര്‍ ബശീറിന്റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാമ്പസിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് അക്രമിച്ചത്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കെ.എം.സി.ടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന […]

News

പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കെട്ടിട ശിലാസ്ഥാപനവും യസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി ഉദ്ഘാടനവും ഇന്ന്

പുനൂര്‍:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്  അനുവദിച്ച  മൂന്ന് കോടി 65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ( ജൂലൈ 6) വൈകീട്ട് 4 ന് മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.  നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനുളള പി.ടി.എ അവാര്‍ഡ് ദാനവും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന യെസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി […]

Local

കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു

പുള്ളന്നൂര്‍: പുള്ളന്നൂര്‍ ന്യൂ ഗവ: എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ ബഷീര്‍ ദിനത്തില്‍ ബഷീര്‍ കൃതികളുടെ കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു. കുട്ടിപ്പുര സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. ബഷീര്‍ കൃതികള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും മലയാള ഭാഷക്ക് ബഷീര്‍ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ ശാന്ത ടീച്ചര്‍, അനീസ് മാസ്റ്റര്‍, മഞ്ജുഷ ടീച്ചര്‍, ഫസ്‌ന എന്നിവര്‍ സംസാരിച്ചു, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ്. […]

Trending

മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രഭാത ഭക്ഷണം ആരംഭിച്ചു

മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രീ പ്രൈമറി കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം പാലും നേന്ത്രപ്പഴവും മൂന്ന് ദിവസം പൊടിയരിക്കഞ്ഞിയും കൊടുക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ പുഷ്പലത ടീച്ചറും ഒ.കെ സൗദാബീവി ടീച്ചറും ചേര്‍ന്ന് തുടക്കം കുറിച്ചു. കമ്മറ്റി അംഗങ്ങളായ വി.പി സലീം,കെ ഷബ്‌ന, പ്രഭിഷ,സാജിത, പ്രിന്‍സിപ്പാള്‍ ടി,താഹിറ,ദീപ, ഹാജറ, ഷമീന, അനിഷ എന്നിവര്‍ പങ്കെടുത്തു

Health & Fitness

ഭക്ഷ്യ വിഷബാധ-സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍

സ്‌കൂളുകളില്‍ ഭക്ഷ്യവിതരണത്തില്‍ അപാകതയോ വിഷബാധയോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം, കുടിവെളളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം, കിണറും പരിസരവും വൃത്തിയാക്കണം, കുടിവെളള ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം, പാചകം കൈകാര്യം ചെയ്യുന്നവരുടേയും ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടേയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, സ്‌കൂളിലെ നൂണ്‍ ഫീഡിംഗ് ഓഫീസര്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ട്രെയിനിംഗില്‍ പങ്കെടുക്കുകയും അതാത് സ്‌കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണം, എല്ലാ സ്‌കൂളിലേയും പാചക […]

Kerala Trending

സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ പതിമൂന്ന് സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 23  സ്‌കൂളുകളുമാണ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍ നടുവണ്ണൂര്‍, ചാത്തമംഗലം, മീഞ്ചന്ത, മെഡിക്കല്‍ കോളേജ് കാമ്പസ്, പന്നൂര്‍, മേപ്പയ്യൂര്‍, വളയം എന്നീ സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അവസാനം […]

Local

ശിലാസ്ഥാപന ചടങ്ങ് നടത്തി

കൊടുവള്ളി :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരാമ്പ്രം ഗവ:യു .പി സ്കൂളിന് കെട്ടിട നിർമാണത്തിന് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 80 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ (2018 – 19 ) 45 ലക്ഷം രൂപയും അനുവദിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് കാരാട്ട് റസാഖ് MLA നിർവഹിച്ചു.മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ […]

Local

നല്ലറിവു കൂട്ടം രണ്ടാം വര്‍ഷത്തിലേക്ക്; ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും

ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയാണ് നല്ലറിവു കൂട്ടം. എണ്‍പതോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 15  ബി.ആര്‍.സി അധ്യാപകരുടെ സംഘാടനത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 123  യു പി സ്‌കൂളുകളിലും 110  ഹൈസ് […]

Local

കൗതുകമായി വായനദിനത്തിലെ കൗതുക വാർത്താപ്രദർശനം

എരവന്നൂർ : എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരുക്കിയ കൗതുക വാർത്താപ്രദർശനം ശ്രദ്ധേയമായി. വിവിധ പത്രങ്ങളിലായി വിവിധ കാലങ്ങളിൽ വന്ന കൗതുക കാഴ്ചകളും വിവാഹം, പ്രസവം,വാഹനം, കെട്ടിടങ്ങൾ, മൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നൂറിലേറെ കൗതുകവാർത്തകളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്.33 കാരനു വധുവായി 104 കാരി ,2 വയസ്സുകാരൻ ഒരു ദിവസം വലിക്കുന്നത് 40 സിഗരറ്റ് ,കാന്തമായി പതിനൊന്നുകാരന്റെ ശരീരം,കോഴിമുട്ടയിൽ നിന്ന് പാമ്പ് ,കൂകി ഉണർത്തുന്ന പിടക്കോഴി ,പ്രസവിച്ച അച്ഛൻ ,കോഴി പ്രസവിച്ചു ,ഉറങ്ങാത്ത മനുഷ്യൻ എന്നിങ്ങനെയുള്ള കൗതുക വാർത്തകളുടെ […]

Local

ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

കുന്നമംഗലം : ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. ഹെവൻസ് പദ്ധതിയെ കുറിച്ച് വിശദീകരണം മാനേജർ എം. സിബ്ഹത്തുള്ള നിർവ്വഹിച്ചു. മസ്ജിദുൽ ഇഹ്‌സാൻ സിക്രട്ടറി സി.അബ്ദുറഹ്മാൻ, ട്രസ്റ്റ് മെമ്പർമാരായ എൻ. ദാനിഷ്, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ലീം സി. ഖിറാഅത്ത് നടത്തി. റിജിയ, നസ് വ, ആയിഷ […]

error: Protected Content !!