News

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്

Trending

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

News

സ്‌കൂളിന് മുന്നില്‍ അപകടമായി ട്രാന്‍സ്‌ഫോര്‍മര്‍

കുന്ദമംഗലം: വിദ്യാര്‍ത്ഥികള്‍ക്ക് അപകടമായി സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍. മാക്കൂട്ടം എംെയുപി സ്‌കൂളിന് മുന്നിലാണ് യാഥൊരു സുരക്ഷ സംവിധാനങ്ങളുമില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ നില്‍ക്കുന്നത്. എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ ഇത്രയും വലിയ അപകട ഭീഷണി ഉണ്ടായിട്ടും അധികൃതര്‍ യാഥൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ വിടുമ്പോഴും മറ്റും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയാണ് ട്രാന്‍സ്‌ഫോര്‍മറിനടുത്തുകൂടെ പോകാറ്. വിഷയം പി.ടി.എ കമ്മറ്റി പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു പരിഹാരവും ആയിട്ടില്ല. അതിനാല്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനാണ് പി.ടി.എ യുടെ തീരുമാനം

Local

മെഹന്തി ഫെസ്റ്റ് നടത്തി

കുന്ദമംഗലം: ചൂലാം വയല്‍ മാക്കൂട്ടം എഎംയുപി സ്‌കൂള്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ബക്രീദിനോടനുബന്ധിച്ച് അമ്മമാര്‍ക്ക് മൈലാഞ്ചിയിടല്‍ മത്സരം നടത്തി. എംപിടിഎ പ്രസിഡന്റ് എ.പി സാജിതയുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് വി.പി സലീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. അബ്ദുള്‍ സലീം, കെ.കെ പുഷ്പലത, സൗദാബീവി,ഷനിജ,തെന്‍സി, ആയിഷ, ഷബ്‌ന, സുജാത, അനിഷ, നസീറ, ഷഹീദ, സുഹൈന, നൗഷീന, താഹിറ, ഹാജറ, സല്‍മത്ത്, മെിന, ഹസ്‌ന, നജ്മ, ഷാഹിന, എന്നിവര്‍ നേതൃത്വം നല്‍കി

Local

മെംസ് ഇൻറർനാഷണൽ പിടിഎ പുനസ്സംഘടിപ്പിച്ചു

കാരന്തൂർ: മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പിടിഎ 2019 – 2020 വർഷത്തേക്ക് പുതിയ ഭാരവാഹികളെ പിടിഎ ജനറൽ കൗൺസിൽ ചേർന്ന് തെരഞ്ഞടുത്തു.പുതിയ കമ്മിറ്റി ഭാരവാഹികളായി എൻ ഷൗകത്തലി ( പ്രസിഡന്റ്),വൈസ്: പ്രസിഡണ്ട്മാർസുലൈമാൻ കുന്നത്ത്, സി വി മുഹമ്മദ് ഹാജി, ഹനീഫ് അസ്ഹരി എന്നിവരെയും, പ്രിൻസിപ്പൾ റംസി മുഹമ്മദ് (ജന: സെക്രട്ടറി) മാനേജർ ഷഹീർ അസ്ഹരി (ട്രഷറർ) എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അബ്ദു റഹ്മാൻ കുട്ടി, മുഹമ്മദ് മുസ്ഥഫ, ഹുസൈൻ സഖാഫി എന്നിവരെയും തെരഞ്ഞെടുത്തു. പരിപാടിയിൽ എൻ […]

Local

വിദ്യാലയങ്ങളിലെ ഹരിത പെരുമാറ്റച്ചട്ടം: വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു

മടവൂര്‍: മടവൂര്‍ പഞ്ചായത്ത് മുഴുവന്‍ വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധ മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മിറ്റിയും ഹരിതമിഷന്‍ ജില്ലാ കര്‍മസമിതിയും ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പരിശിലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് കെ ടി ഹസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി പി രാധാ കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. […]

Local

ആരാമ്പ്രം ഗവ:എം.യു.പി സ്‌കൂളില്‍ ശാസ്ത്ര ലാബ് ഉല്‍ഘാടനം ചെയതു

ആരാമ്പ്രം: മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ച ആധുനിക ശാസ്ത്രലാബിന്റെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.വി പങ്കജാക്ഷന്‍ നിര്‍വഹിച്ചു ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സിന്ധു മോഹന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ.ടി ഹസീന ടീച്ചര്‍ മെമ്പര്‍മാരായ റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, റിയാസ് ഇടത്തില്‍, മഞ്ജുള ഇ, എ പി അബു ,പിടിഎ പ്രസിഡണ്ട് എം […]

Local

പച്ചത്തുരുത്ത് പദ്ധതി ഏറ്റെടുത്ത് പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

കുന്ദമംഗലം : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പെരുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. ഹരിതകേരളം മിഷന്റെയും പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളിലെ അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് വൈ.പി ശാന്ത തൈ നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പത്ത് സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്. സ്‌ക്കൂളിലെ മൂന്ന് സ്ഥലത്തായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ അഞ്ച് സെന്റ് […]

Health & Fitness

കുന്ദമംഗലം പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക്

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാലയ മേധാവികളുടേയും, പി ടി എ യുടേയും യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. BRC ട്രൈനര്‍ നാസര്‍ പദ്ധതി വിഷദീകരിച്ചു. ശുചിത്യം കുട്ടിക്കളിലൂടെ സ്‌കൂളുകളിലെ അജൈവ മാലിന്യം ശേഖരിച്ച് വെക്കുവാന്‍ സംവിധാനം ഏര്‍പെടുതുവാനും ക്ലീന്‍ കേരള ഏജന്‍സിക്ക് കൈമാറുവാനും തീരുമാനിച്ചു. കൂടാതെ വിഷ രഹിത പച്ചക്കറി തോട്ടം, ജൈവ […]

കോഴിക്കോട് ജില്ലയിൽ നാളെ അവധി, പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലാ കലക്ടർ നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല.

error: Protected Content !!