ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി രജനികാന്തിന്റെ കൂടിക്കാഴ്ച; തമിഴ്‌നാട്ടില്‍ ചൂടുപിടിച്ച് ചര്‍ച്ച

  • 2nd November 2020
  • 0 Comments

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന്‍ രജനികാന്ത് നടത്തിയ കൂടിക്കാഴ്ച തമിഴ്‌നാട്ടില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയായിരുന്നു എസ്.ഗുരുമൂര്‍ത്തി രജനികാന്തിനെ കണ്ടത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടിരുന്നു. സുഖവിവരങ്ങള്‍ അന്വേഷിക്കാനെന്ന പേരിലായിരുന്നു കൂടിക്കാഴ്ചയെങ്കിലും, രാഷ്ട്രീയപ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനികാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും നേരത്തെ എസ്.ഗുരുമൂര്‍ത്തി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ രജനികാന്തിനോട് രാഷ്ട്രീയപ്രവേശനം […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

ഇ.വി.എം തകരാറിലായതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാര്‍; 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി

  • 28th October 2020
  • 0 Comments

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആവശ്യവുമായി ആര്‍.ജെ.ഡി സ്ഥാനാര്‍ഥി രംഗത്ത്. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്. ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളും മുന്‍ ഷൂട്ടിങ് താരവുമായ ബിജെപി സ്ഥാനാര്‍ത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആര്‍ജെഡിയുടെ വിജയ് പ്രകാശ് […]

പോളിംഗ് ദിനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വീറ്റ്; രാഹുല്‍ ഗാന്ധിക്കെതിരെ കമ്മീഷനില്‍ പരാതിപ്പെടുമെന്ന് ബിജെപി

  • 28th October 2020
  • 0 Comments

ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്നാഹ്വാനം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും എന്ന് ബിജെപി. ബിഹാറില്‍ ഇന്നേ ദിവസം പോളിങ്ങിന്റെ ആദ്യഘട്ടം നടക്കുകയാണ്. ‘നീതി, തൊഴില്‍, കര്‍ഷക ക്ഷേമം’ എന്നിവയ്ക്കുവേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ട് മഹാ സഖ്യത്തിന് തന്നെ ചെയ്യണം ‘ എന്നായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച രാവിലെ ഹിന്ദിയില്‍ ചെയ്ത ട്വീറ്റിന്റെ സാരം. മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 71 നിയമസഭാ […]

തിരുവഞ്ചൂര്‍ വീണ്ടും ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിന് മുന്നറിയിപ്പ്

  • 26th October 2020
  • 0 Comments

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വീണ്ടും ആര്‍എസ്എസ്-സേവാ ഭാരതി കേന്ദ്രത്തില്‍. ഒക്ടോബര്‍ 16 ന് കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള സേവാ ഭാരതിയുടെ ഇതേ കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ എത്തിയത് ആര്‍എസ്എസുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് സിപിഎം ആരോപണമുന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് മറുപടിയായാണ് വിജയദശമി നാളില്‍, ഒരിക്കല്‍ കൂടി തിരുവഞ്ചൂര്‍ ഇവിടെ സന്ദര്‍ശിച്ചത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെത്തി വിദ്യാമണ്ഡപം അടക്കം സന്ദര്‍ശിച്ച ശേഷം സേവാഭാരതിയുടെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു. അതിനുശേഷം കലവറയിലുമെത്തി. തുടര്‍ന്ന് സിപിഎമ്മിനെതിരെ മാധ്യമങ്ങളോട് രൂക്ഷവിമര്‍ശനവുമുന്നയിച്ചു. സിപിഎം നേതാക്കള്‍ അമ്പലത്തില്‍ […]

ജെഡിഎസ്-എല്‍ജെഡി ലയനം നീണ്ടേക്കാം; അധ്യക്ഷസ്ഥാനത്തില്‍ തീരുമാനമായില്ല

  • 26th October 2020
  • 0 Comments

ജെഡിഎസ് – എല്‍ജെഡി ലയനം നീണ്ടേക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം സമവായമാവാതെ വന്നതാണ് കാരണം. പാര്‍ട്ടിയില്‍ 70 ശതമാനം ഭാരവാഹിത്വവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് എല്‍ജെഡിയുടെ ആവശ്യം. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും ഇതേ ധാരണ വേണമെന്ന് എല്‍ജെഡി ആവശ്യപ്പെടുന്നു. എന്നാല്‍ അധ്യക്ഷന്‍ സ്ഥാനം വിട്ടു തരാനാവില്ലെന്ന നിലപാടിലാണ് ജെഡിഎസ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് […]

News

ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നടപടി അപഹാസ്യം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2017 ജൂണ്‍ 13-ന് ഫോറിന്‍ കോണ്‍ട്രിബ്യൂഷേന്‍ റഗുലേഷന്‍ ആക്ട്‌ (എഫ്.സി.ആര്‍.എ.) ലംഘനം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഇതിനെ എതിര്‍ത്ത് കോടതിയെ സമീപിച്ച നടപടി അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിലെ അഴിമതി നേരത്തെ പുറത്തുവന്നതാണ്. ഇപ്പോള്‍ […]

Kerala News

കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എട്ടാം ദിനവും പ്രതിഷേധം പലയിടത്തും സംഘർഷം

  • 19th September 2020
  • 0 Comments

സംസ്ഥാനത്ത് പ്രതിഷേധം എട്ടാം ദിനവും മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കോഴിക്കോട്ട്‌ യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് ലാത്തിച്ചാര്‍ജിൽ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് തൃശ്ശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസിലേക്ക് നടന്ന യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന പ്രവർത്തകർക്കുനേരെ ജലപീരങ്കി […]

Kerala News

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു

  • 6th September 2020
  • 0 Comments

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ അദ്ദേഹത്തിന്റെ ചുമതലയായ ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. പാണക്കാട് ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയ സന്ദർഭങ്ങളിൽ പാര്‍ട്ടിക്കും മുന്നണിക്കും വിജയം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് […]

Kerala

സ്വർണക്കള്ളക്കടത്ത് കേസിൽ എകെജി സെന്ററിനും ബന്ധം : കെ.സുരേന്ദ്രൻ

  • 3rd September 2020
  • 0 Comments

രാജ്യാന്തര സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് മാത്രമല്ല എകെജി സെന്ററിനും ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകള്ളൻമാരുടെ താവളമായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു. .മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ കിഡ്‌സൺ കോർണറിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കള്ളക്കടത്തുകേസിലെ പ്രതികൾക്ക് രാജ്യത്തെ തീവ്രവാദസംഘടനകളുമായും അന്താരാഷ്ട്രമയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.തീവ്രവാദ സംഘടനകളുമായി മാത്രമല്ല കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് […]

error: Protected Content !!