Kerala

തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് പരിഹസിച്ച് എംപി കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ കെ മുരളീധരനും രംഗത്ത് എത്തിയിരുന്നു. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നും കൊടിക്കുന്നേൽ അഭിപ്രായപ്പെട്ടു. ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല.തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു

Kerala

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ നൽകി പി.സി.ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാടുമായി എംഎല്‍എ ആയ പി.സി.ജോര്‍ജ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതികോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞു. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമേ […]

News

കോടിയേരിയുടെ ജല്പനങ്ങൾ അല്പത്തമെന്ന് കോൺഗ്രസ്‌ ന്യൂനപക്ഷ വിഭാഗം

കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ കുറിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അൽപത്തം നിറഞ്ഞതാണെന്നു കെ പി സി സി മൈനോറിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന കോ ഓർഡിനേറ്റർ നിസാർ ഒളവണ്ണ, കോഴിക്കോട് ജില്ലാ ചെയർമാൻ എം കെ ബീരാൻ എന്നിവർ ആരോപിച്ചു. രമേശ്‌ ചെന്നിത്തലയെ ഉപദേശിക്കാൻ കോടിയേരി വളർന്നിട്ടില്ല. മതേതര മുന്നണിക്ക് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ കേരളത്തിലെ മതേതര മനസ്സ് അനുവദിക്കില്ല എന്നും നേതാക്കൾ കൂട്ടി ചേർത്തു. മരുതോങ്കര പഞ്ചായത്തിലെ […]

Trending

നിയമസഭാ സമ്മേളനം 28 മുതൽ

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബർ 28ന് ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 28ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. 2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ […]

Kerala Trending

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: അങ്കത്തിനൊരുങ്ങി മുന്നണികൾ, അഞ്ചിടത്തും ഇന്ന് കൊട്ടിക്കലാശം

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണിയോടെ പ്രമുഖരെ അണിനിരത്തിയുള്ള കൊട്ടിക്കലാശം ആരംഭിക്കും. നാളെ നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന മണിക്കൂറിൽ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എൻഡിഎ […]

National News

‘2029 ഓടെ മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും, പിന്നീടുള്ള കാലം സന്യാസജീവിതവുമായി ഹിമാലയത്തിൽ’

  • 18th September 2019
  • 0 Comments

പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പിന്നീടുള്ള കാലം ഹിമാലയത്തിൽ പോയി സന്യാസജീവിതം നയിക്കുമെന്നും എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ മിൻഹാസ് മർച്ചന്റ് അഭിപ്രായപ്പെട്ടു. 2029 ഓടെ നരേന്ദ്രമോദി അധികാരം ഉപേക്ഷിച്ച് ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിൽ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യാ ടുഡേ ചാനലില് ഒരു ഷോയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിൽ പോയി, 80ആം വയസിൽ അദ്ദേഹം വീണ്ടും പോകുമെന്ന് ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു. […]

National News

രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തു: രൂക്ഷ വിമര്‍ശനമുമായി പ്രയങ്കാഗാന്ധി

രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുവെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാവുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി. പ്രിയങ്ക തന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിംഗ് തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുകയാണെന്നും ഇത്രയും വലിയ തട്ടിപ്പിന് അനുമതി നല്‍കുന്നത് ആരാണെന്നും പ്രിയങ്ക ചോദിച്ചു. കേന്ദ്രസര്‍ക്കരിന്റെ മൂക്കിന് താഴയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതായും പ്രിയങ്ക ആരോപിച്ചു. അതേസമയം, ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ചാനിരക്ക് കേവലം അഞ്ച് […]

National

സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ താരമായി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രപ്രദേശ് :രാജ്യത്ത് ആദ്യമായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി. ആന്ധ്രപ്രദേശില്‍ സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തിയതോടെ മുഖ്യ മന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി താരമാവുകയാണ്. വ്യാവസായിക യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്‍ പദ്ധതികള്‍ എന്നിവയിലാണ് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത്.നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സഹായവും നല്‍കില്ല. പരിചയക്കുറവ് കാരണമാക്കി തൊഴില്‍ നിഷേധിക്കുന്നത് തടയാനും നിയമത്തില്‍ വകുപ്പുകളുണ്ട്. ജോലിക്കെടുക്കുന്ന നാട്ടുകാര്‍ക്ക് തൊഴിലില്‍ വൈദഗ്ധ്യമില്ലെങ്കില്‍ പരിശീലനം കമ്പനികള്‍ […]

Kerala

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റു. പള്ളാത്തുരുത്തി സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സുനീര്‍ (25), കന്നിട്ടപ്പറമ്പില്‍ സ്വദേശി സെല്‍മാന്‍ (18), ഷബീര്‍ഖാന്‍ (19) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് സാരമായി പരിക്കേറ്റ സുനീറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഷബീറിന്റെ തലയ്ക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ചുങ്കം പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുള്ള ഭഗവതിക്ഷേത്രത്തിനടുത്ത് പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിന് […]

error: Protected Content !!