National News

തെന്നിന്ത്യന്‍ നടി തൃഷയും രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

  • 20th August 2022
  • 0 Comments

തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇളയ ദളപതി വിജയ്യുടെ ജനസേവനപ്രവര്‍ത്തികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നാണ് സൂചന. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് താരത്തിന്റെ നീക്കമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അടുത്ത കാലത്തായി തമിഴ്‌നാട്ടില്‍ നിന്ന് നിരവധി സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഏറെ ചര്‍ച്ചയാകുന്നതിനിടെയാണ് തൃഷ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുകയാണ്. എം ജി ആര്‍, ജയലളിത തുടങ്ങി ഖുഷ്ബു, […]

Kerala News

ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി;പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ് ഹൗസില്‍

സോളാര്‍ പീഡനക്കേസിൽ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം പരാതിക്കാരിയുമായി നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പിനെത്തിയത് ആറ് എഫ്‌ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്.ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് […]

നേമത്ത് മുരളീധരന് സാധ്യത, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

  • 14th March 2021
  • 0 Comments

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നു. കെ. മുരളധീരന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.അതിന്റെ ഭാഗമായി മുരളീധരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. അവസാന ഘട്ടത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറിയ സാഹചര്യത്തിലാണ് നേമത്ത ചര്‍ച്ചകള്‍ മുരളീധരന്റെ പേരിലേക്ക് എത്തിയത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. അവസാന ചര്‍ച്ചകളില്‍ കെ ബാബു, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ് എന്നിവരും ഇടം നേടിയതായാണ് സൂചന. ഏതാനും സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല , ഇന്ന് സമ്പൂര്‍ണ പട്ടിക പ്രഖ്യാപിച്ചേക്കില്ല. […]

International News

രാഷ്ട്രീയം കുറക്കാനുള്ള നടപടിയുമായി ഫേസ്ബുക്ക്

  • 28th January 2021
  • 0 Comments

ന്യൂസ് ഫീഡില്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ ബെര്‍ഗ് വ്യക്തമാക്കി. ഫേസ്ബുക്ക് അല്‍ഗരിതത്തില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബെര്‍ഗ് വ്യക്തമാക്കി. യു.എസ് തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ ഗ്രൂപ്പുകളുടെ സജഷനുകള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത് ഫേസ്ബുക്ക് തടഞ്ഞിരുന്നു. അമേരിക്കൻ ക്യാപിറ്റോള്‍ […]

National News

രാഷ്ട്രീയത്തിലേക്കില്ല;നിലപാട് അറിയിച്ച് രജനികാന്ത്

  • 11th January 2021
  • 0 Comments

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും തമിഴ് സൂപ്പർ താരം രജനീകാന്ത് പിന്‍വാങ്ങിയതിനെതിരെ ആരാധകരുടെ കനത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തന്റെ നിലപാട് അറിയിച്ച് രജനീകാന്ത്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങണമെന്നും രജനീകാന്ത് പറഞ്ഞു. തന്റെ ചില ആരാധകരും രജനീമക്കള്‍ മണ്‍റത്തില്‍ നിന്നും പുറത്താക്കപ്പെട്ട എതാനും പേരും താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്.ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തി താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തതാണ്. ഇക്കാര്യം […]

National News

വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ ഹാസന്‍; രജനികാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനം

  • 15th December 2020
  • 0 Comments

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡിസംബര്‍ 31ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമാവും അതേക്കുറിച്ച് ചിന്തിക്കുക. സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. […]

National News

ബാഷ സ്‌റ്റൈലില്‍ രജനീകാന്ത്; ‘മക്കള്‍ സേവൈ കക്ഷി’ രജനിയുടെ പാര്‍ട്ടി, ചിഹ്നം ഓട്ടോറിക്ഷ

  • 15th December 2020
  • 0 Comments

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തതോടെ ബാഷ സ്‌റ്റൈലില്‍ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാര്‍ട്ടി ഒരുങ്ങുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ നിലവില്‍ വരുമെന്ന് രജനീകാന്ത് ഡിസംബര്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. […]

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റിലും രജനീകാന്തിന്‍റെ പാർട്ടിമത്സരിക്കും

2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി 234 സീറ്റിലും മത്സരിക്കും. ജനുവരിയിൽ പാർട്ടി പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും മത്സരിക്കുന്നത് സംബന്ധിച്ചും പാർട്ടി വൃത്തങ്ങൾ സൂചന നൽകിയത്.’തമിഴ്നാട് അസംബ്ലിയിലെ 234 സീറ്റികളിലും മത്സരിക്കും. ഞങ്ങളുടേത് സാത്വികമായ രാഷ്ട്രീയമാണ്. ആളുകൾ വെറുക്കുന്ന രാഷ്ട്രീയമല്ല. അതാണ് ഞങ്ങൾ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങൾ ആരയും അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല’ -രജനീകാന്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയൻ പറഞ്ഞു. വർഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കഴിഞ്ഞദിവസമാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന […]

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍

  • 30th November 2020
  • 0 Comments

നടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ശക്തമായി ഉന്നയിച്ചത്. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആരാധക കൂട്ടായ്‍മയുടെ ആവിശ്യം. ഇതാവശ്യപ്പെട്ട് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് മക്കള്‍ മണ്‍റം യോഗം ചേരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം […]

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ് ഇഡി സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍

  • 16th November 2020
  • 0 Comments

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ്് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും താനൊരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് മാത്രമാണെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി.

error: Protected Content !!