Kerala News

മലപ്പുറത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം കോഹിനൂരിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. അമ്മ അനീസയാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലുഖ്മാൻ–അനീസ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

Kerala News

കേരള പോലീസില്‍ നീന്തല്‍താരങ്ങള്‍ക്ക് റിക്രൂട്ട്മെന്റ്

കേരള പോലീസില്‍ നീന്തല്‍ താരങ്ങളെ (പുരുഷന്മര്‍) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈല്‍ സ്പ്രിന്റ് (50 മീ., 100 മീ.) – ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) – ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം. സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളില്‍ 4 X 400 റിലേ, 4 X 100 ഇനങ്ങളില്‍ ഒന്നാം സ്ഥാനം […]

Kerala News

ബാലികാദിനമോ… ബലി ദിനമോ?

ഐശ്വര്യ മുസാഫർ ഇന്ന് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെയുള്ള ദിനമായാണ് ബാലികാദിനത്തെ നാം കാണുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിവസമാണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതൽ ഇത് നിലവിൽ വന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും പെൺകുട്ടികളുടെ […]

National

ന്യൂഡിൽസും മുട്ടയും കഴിക്കുന്നതിനെച്ചൊല്ലി തർക്കം; യുവാവിനെ തല്ലിക്കൊന്നു

ന്യൂഡിൽസും മുട്ടയും കഴിക്കുന്നതിനെക്കുറിച്ച് തർക്കിച്ച യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ജഹനാബാദിലെ സർത്വ ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവ് തട്ടുകട നടത്തി വരികയായിരുന്നു. ദസറ മേളയിൽ നടക്കുന്നതിനിടെ ഇയാളുടെ തട്ടുകടയിലെത്തിയ 12 അംഗ സംഘം അമിതമായി ന്യൂഡിൽസും മുട്ടയും കഴിക്കുന്നത് സംബന്ധിച്ച് തർക്കം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. തർക്കം നടന്നതിന്റെ അടുത്ത ദിവസം സംഘം ചേർന്നെത്തിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിൽ […]

Kerala

കൂടത്തായ് കൊലപാതകം; മൂന്നു പ്രതികളെയും ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

താമരശ്ശേരി: കൂടത്തായി പൈശാചിക കൊലപാതക കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും 16ാ ം തിയ്യതിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതിയായ ജോളിയെക്കൂടാതെ എം.എസ്.മാത്യുവും, പ്രജികുമാറുമാണ് കേസിലെ മറ്റു പ്രതികള്‍. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. കേസ് ഇനി 16-ാം തിയതി പരിഗണിക്കും. 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക. […]

Kerala Trending

‘പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്’; താൻ നിരപരാധിയാണെന്ന് പ്രജികുമാർ

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതകക്കേസിലെ പ്രതി പ്രജികുമാർ. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്‍റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ പറഞ്ഞു. താൻ ഒരു തവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്നും പ്രജികുമാർ പറഞ്ഞിരുന്നു. പ്രജികുമാർ പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ […]

Kerala

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് ജോളി സമ്മതിച്ചത് നാലാം തവണ ചോദ്യം ചെയ്തപ്പോൾ

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് സമ്മതിച്ചത് നാലാമത്തെ തവണ നടത്തിയ ചോദ്യം ചെയ്യലിൽ. മൂന്നാമത്തെ തവണ കേസന്വേഷണം നടത്തുന്ന എസ്‌പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ, ഭർത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയമാകാൻ സമ്മതമാണോ എന്ന് എസ്‌പി ചോദിച്ചപ്പോൾ സമ്മതമാണെന്ന് ജോളി മറുപടി നൽകി. ഉടൻ പൊലീസുകാർ ഒരു പേനയും കടലാസും എടുത്ത് നൽകി. അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. എന്നാൽ […]

Kerala

കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയം

പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയമെന്ന് ബന്ധു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകൻ സുനീഷ്, അഗസ്റ്റിന്റെ മകൻ വിൻസന്റ് എന്നിവരുടെ മരണങ്ങളിൽ ജോളിക്ക് പങ്കുള്ളതായാണ് സംശയമുയരുന്നത്. അഗസ്റ്റിന്റെ മകൻ വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്നമ്മ മരിച്ച ശേഷം 2002ൽ തന്നെയാണ് വിൻസന്റ് മരിച്ചത്. ടോം തോമസിന്റെ മരണശേഷം 2008 ജനുവരിയിൽ റോഡപകടത്തിലാണ് ഡൊമിനിക്കിന്റെ മകൻ സുനീഷ് കൊല്ലപ്പെട്ടത്. […]

News Trending

കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിക്കായി ആളൂരെത്തും; ബന്ധുക്കൾ വിളിച്ചെന്ന് അഭിഭാഷകൻ

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാദ്ധ്യത […]

National

പ്രഭാത ഭക്ഷണത്തിൽ തലമുടി; ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

പ്രഭാത ഭക്ഷണത്തിൽ തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ ജോയ്പുര്‍ഹത്തിലാണ് സംഭവം. ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാള്‍ ഒരു ബ്ലേഡുമായി വരികയും ബലം പ്രയോഗിച്ച് ഭാര്യയുടെ തല മൊട്ടയടിക്കുകയുമായിരുന്നു. ഭാര്യയെ ഉപദ്രവിച്ചതിന് പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. 35കാരനായ ബാബു മൊണ്ടാല്‍ എന്നയാളാണ് 23 കാരിയായ ഭാര്യയുടെ തല മോട്ടയടിച്ചത്.14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

error: Protected Content !!