Local

നന്മയുടെ വെളിച്ചം പകര്‍ന്ന് കുന്ദമംഗലം പോലീസ്; ഇവര്‍ക്ക് വേണം സുമനസ്സുകളുടെ സഹായം

കുന്ദമംഗലം; സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുന്ദമംഗലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടലിനെത്തുടര്‍ന്ന് സഹായ ഹസ്തം. ആകാശ് പി പെരിങ്ങളം എന്ന 10 ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കണ്ണിന് കാഴ്ച കുറഞ്ഞു വരുന്ന രോഗമായതിനാല്‍ ഡോക്ടര്‍മാര്‍ കണ്ണട വെക്കണമെന്ന് നിര്‍ദേശിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമായതിനെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് കുന്ദമംഗലത്തെ ഐശ്വര്യ അസ്സോസിയേറ്റ്‌സ്, ലുലു ഒപ്റ്റിക്കല്‍സ് എന്നിവരുമായി ചേര്‍ന്ന് ചികിത്സയുടെ ഭാഗമായി കണ്ണട നല്‍കുകയായിരുന്നു, ആകാശിന് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആക്‌സിഡന്റ് പറ്റിയതിന് ശേഷമാണ് അസുഖം […]

Kerala News Trending

സിലി വധക്കേസ്: ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ പ്രതി ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരുകയാണ്. വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിലി കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി രാവിലെ അനുമതി നല്‍കിയത്. ഇതോടെ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാകും. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കുന്ന മുറയ്ക്ക് അറസ്റ്റ് […]

Kerala News

യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടർന്ന് കാൽമണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. മംഗലാപുരം സ്വദേശി റഹ്മാൻ ആണെന്നാണ് യുവാവ് പറയുന്നത്. ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് എൻജിനിൽ ഓടിക്കയറിയ യുവാവിനെ ലോക്കോ പൈലറ്റുമാർ തടഞ്ഞുവെക്കാൻ ശ്രമിച്ചപ്പോൾ എൻജിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ […]

Kerala News

ജോളി പറയുന്നതിൽ പാതിയും നുണ, ചോദ്യം ചെയ്യുമ്പോൾ ക്ഷീണം

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങളോട് ജോളിയ്ക്ക് നിഷേധാത്മക സമീപനം. കഴിഞ്ഞ ദിവസം വരെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്ന ജോളി ഇപ്പോള്‍ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നാണ് വിവരം. കോടതിയിൽ വെച്ച് അഭിഭാഷകന്‍റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ജോളി അന്വേഷണസംഘത്തിന്‍റെ മുന്നിൽ തന്ത്രപരമായി പെരുമാറുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘത്തോടൊപ്പം പോകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. എന്നാൽ വയ്യെന്ന് പറഞ്ഞുകൂടായിരുന്നോ എന്ന് അഭിഭാഷകന്‍ ജോളിയോട് ചോദിക്കുകയായിരുന്നു. […]

Kerala News

നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവം: വിദ്യാര്‍ഥിനിക്കെതിരേ കേസ്

ഇ​ടു​ക്കി: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ മാതാവിനെതിരേ കേ​സെ​ടു​ക്കും. പ്ര​സ​വ വി​വ​രം മ​റ​ച്ചു പി​ടി​ച്ച​തി​നും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തറി​യി​ക്കാ​തെ മ​റ​വു ചെ​യ്യാന്‍ ശ്ര​മി​ച്ച​തി​നു​മാ​ണ് അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വ്യ​ക്ത​മാ​കു​ക​യു​ള്ളൂവെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ മാ​താ​വി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ ​കോ​ള​ജി​ല്‍ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച പെ​ണ്‍​കു​ട്ടി കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് […]

Kerala Trending

തൃശൂരിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തവയിൽ 1900 അമേരിക്കൻ ഡോളറും

തൃശൂർ: ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ കുടുങ്ങിയത് 17 പേർ. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കി വിൽക്കുന്ന സംഘമാണ് കൊച്ചി കസ്റ്റംസിന്റെ പിടിയിലായത്. കള്ളക്കടത്ത് സ്വർണമാണ് ഇവർ ആഭരണങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 123 കിലോഗ്രാം സ്വർണം 2 കോടി രൂപയുടെ ഇന്ത്യൻ കറൻസി, 2 വാഹനങ്ങൾ, 1900 അമേരിക്കൻ ഡോളർ എന്നിവയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. ബസ് സ്റ്റാൻഡിലും […]

Kerala News Trending

സിലിയുടെ കൊലപാതകം സ്വർണ്ണത്തിനായി?; 40 പവൻ സ്വർണം കാണുന്നില്ല, സംശയമുനയിൽ വീണ്ടും ഷാജു

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ സ്വർണ്ണം കൈക്കലാക്കാനുള്ള ശ്രമമെന്ന് സംശയം. സിലിയുടെ 40 പവൻ സ്വർണ്ണം കാണാനില്ലെന്ന് പരാതി. എന്നാൽ വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഭർത്താവ് ഷാജു. എന്നാൽ ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആഭരണങ്ങൾ […]

Kerala News Trending

പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു: ജോളി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി.സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ […]

Kerala News

മംഗളൂരുവിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥികൾ മരിച്ചു

വിഷം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതര നിലയിൽ കണ്ടെത്തിയ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഇരുവരും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ […]

Kerala

എ ആര്‍ ക്യാംമ്പിലെ പൊലിസുകാരന്റെ മരണം; ഏഴു പൊലിസുകാര്‍ കീഴടങ്ങി

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാംമ്പില്‍ പൊലിസുകാരനായ കുമാര്‍ ജീവനൊടുക്കിയ കേസില്‍ ഏഴ് പൊലിസുകാര്‍ കീഴടങ്ങി. എന്‍. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപന്‍ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവര്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. പൊലിസുകാര്‍ക്ക് ക്വാട്ടേഴ്‌സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം കുമാര്‍ സഹപ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായതായി കുടുംബം ആരോപിച്ചിരുന്നു.

error: Protected Content !!