Kerala

താമരശേരിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

  • 3rd August 2023
  • 0 Comments

താമരശേരിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിലായി.12.45 ഗ്രാം എം ഡി എം എ- യുമായി പിടിയിലായ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് (24) നെയാണ് പിടികൂടിയത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്ത്തോമ്പാഴത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുകയായിരുന്നു, ഇതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

Kerala

നാമജപ ഘോഷയാത്ര: ആയിരം പേർക്കെതിരെ കേസ്, വൈസ് പ്രസിഡന്റ് ഒന്നാംപ്രതി

  • 3rd August 2023
  • 0 Comments

തിരുവനന്തപുരം: സ്പീക്കര്‍ എ. എന്‍. ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിൽ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്. നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇങ്ങനെയാണെങ്കിൽ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്നും വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ […]

Kerala

മദ്യം വിലകുറച്ച് നൽകിയില്ലെന്നാരോപിച്ച് ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

  • 3rd August 2023
  • 0 Comments

തൃശൂർ: മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ ഉൾപ്പെടെ നാലു പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്കു നല്‍കാനാവശ്യപ്പെട്ടു. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. […]

Kerala Local

ആളുമാറി അറസ്റ്റ്; കുറ്റവിമുക്തയായ ഭാരതിയമ്മ പൊലീസിനെതിരെ നിയമ നട‌പടിക്ക്

  • 2nd August 2023
  • 0 Comments

പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത വയോധിക പൊലീസിനെതിരെ നിയമ നടപടിക്ക്. വീട് അക്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.കേസിൽ കുറ്റവിമുക്തയായ ആലത്തൂര്‍ സ്വദേശി കുനിശ്ശേരി മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയാണ് പൊലീസിനെതിരെ നിയമനടപടിക്ക് പോകുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരതര വീഴ്ചക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഭാരതിയമ്മയുടെ മക്കളും അറിയിച്ചു. നാലു വര്‍ഷം ഭാരതിയമ്മക്ക് ഉണ്ടായിട്ടുളള നഷ്ടത്തിന് പൊലീസോ ബന്ധപ്പെട്ട വകുപ്പോ നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ […]

Local News

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ടു ​ഗുണ്ടകള്‍ കൊല്ലപ്പെട്ടു

  • 1st August 2023
  • 0 Comments

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ​ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരണമൂട്ടിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ഗുണ്ടകൾ സഞ്ചരിച്ച വാഹനം അമിത വേ​ഗത്തിൽ എത്തി പൊലീസ് വാഹ​നത്തിൽ ഇ‌ടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ട‌ലുണ്ടായതെന്നാണ് റിപ്പോർട്ട്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നാല് പൊലീസുകാരെ അക്രമിക്കാൻ തുടങ്ങിയെന്ന് […]

Kerala

ഭർത്താവിന്റെ ഉപദ്രവം, നാടുവിട്ട് ഭിക്ഷാടനസംഘത്തിനൊപ്പം, കാണാതായ അമ്മയെയും രണ്ടു മക്കളെയും പൊലീസ് കണ്ടെത്തി

  • 31st July 2023
  • 0 Comments

എടക്കര (മലപ്പുറം): നാടുവിട്ട് ഭിക്ഷാടനസംഘത്തിനൊപ്പം അലയുകയായിരുന്ന അമ്മയെയും രണ്ടു മക്കളെയും രണ്ടു വർഷത്തിനു ശേഷം പൊലീസ് കോയമ്പത്തൂരിൽനിന്നു കണ്ടെത്തി. പോത്തുകല്ല് കുനിപ്പാല പട്ടികവർഗ കോളനിയിലെ മിനി (40), മക്കളായ രഞ്ജിത്ത് (13), രമേശ് (10) എന്നിവരെയാണു കണ്ടെത്തിയത്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാത്തതിനാലാണു നാടുവിട്ടതെന്നാണു മിനി പൊലീസിനു നൽകിയ മൊഴി. 2021 ഏപ്രിലിലാണു മിനിയെയും വിദ്യാർഥികളായ മക്കളെയും കാണാതായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് പോത്തുകല്ല് പൊലീസ് ഭർത്താവ് സോമനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ‌അപ്പോഴേക്കും […]

Kerala

രേഖകൾ ഇല്ലാത്ത കുഴൽ പണവുമായി തിരുരിൽ യുവാവ് പോലീസ് പിടിയിൽ

  • 29th July 2023
  • 0 Comments

തിരുരിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 1,78,33000/ രൂപയുടെ കുഴൽ പണവുമായി തിരുരങ്ങാടി കൊടിഞ്ഞി സ്വദേശിയായ കൊടക്കാട്ടിൽ അഷ്‌റഫ് (46)നെ യാണ് തിരൂർ SI പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്‌ തിരൂർ ചമ്രവട്ടം വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പ്രതി പിടിയിലാവുന്നത്. പണം കാറിന്റെ ഹാൻഡ് ബ്രേക്കിന് താഴെ പ്രത്യേകം രഹസ്യ അറയിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ […]

Kerala News

മുഖംമൂടിയുണ്ട്, വാതിലിൽ മുട്ടി ഓടിമറയും, ബ്ലാക്ക്മാൻ ഭീതി പരത്തുന്നു; മുന്നറിയിപ്പുമായി പോലീസ്

  • 21st July 2023
  • 0 Comments

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ബ്ലാക്ക്മാൻ ഭീതിപരത്തുന്നത് മോഷണത്തിനും കഞ്ചാവ് വിൽപ്പനയ്ക്കും മറയായിട്ടാണെന്ന് പോലീസ്. ഒട്ടുമിക്ക ലഹരി വിൽപ്പനക്കാരും നാട്ടുകാരായ ഇൻഫോർമാർ മുഖേന പിടിയിലാകുന്ന സാഹചര്യത്തിൽ ഭീതിപരത്തി ആളുകളെ പുറത്തിറക്കാതിരിക്കാനുള്ള തന്ത്രമാണ് ബ്ലാക്ക്മാന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യം മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തുന്നവർക്കും സഹായകരമാണെന്നും അനാവശ്യമായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ പിൻതിരിയണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പോലീസ് ജാഗ്രത പാലിക്കുമ്പോഴും കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽനിന്ന് ഇതുവരെ ബ്ലാക്ക്മാൻ ഭീതി ഒഴിഞ്ഞിട്ടില്ല. […]

Local News

ഉള്ള്യേരി 19ലെ ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് അജ്ഞാതന്‍ തീയിട്ടു

  • 19th July 2023
  • 0 Comments

ഉള്ള്യേരി: ഉള്ള്യേരി 19ലുള്ള ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഓഫീസിന്റെ മുന്‍വശത്തെ വാതിലിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്.

Kerala Local News

ലഹരി മരുന്നു പരിശോധന, കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പരാക്രമം

  • 15th July 2023
  • 0 Comments

കോഴിക്കോട്: ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്തീൻ എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇയാളുടെ പക്കൽ നിന്ന് ഹാൻസും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. ഇയാളുടെ താമസ സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥരെയും […]

error: Protected Content !!