Kerala

കോഴിക്കോട് എട്ടു ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

  • 13th July 2023
  • 0 Comments

കോഴിക്കോട്: കോഴികോട് ഈസ്റ്റ് ഹില്ലിൽ എംഡ്എംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ കച്ചേരി വില്ലേജിൽ കണിയാംകണ്ടി പറമ്പ് ഗോകുലം വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അരുൺ പി.വിയെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശത്തു നിന്നും 8.4325 ഗ്രാം എംഡിഎംഎയും പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ റിമേഷ് കെ.എൻനി​ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഹില്ലിലെ ഫ്ലാറ്റിൽവച്ചാണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. അരുണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Kerala

നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ, മായാവി ബസ് പോലീസ് കസ്റ്റഡിയിൽ

  • 11th July 2023
  • 0 Comments

തൃശൂർ: നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിപ്പിച്ചു സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്നു പേരുള്ള ബസാണ് തൃശൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസുടമയോട് ഹാജരാകാൻ പോലീസ് നിർദേശിച്ചു. നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിപ്പിച്ചു ബസ് സർവീസ് നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് തൃശൂർ ട്രാഫിക് പോലീസ് ഇടപെട്ടത്. സ്റ്റിക്കറുകൾ നീക്കം ചെയ്ത് ഇന്ന് രാവിലെ എട്ടുമണിക്ക് ബസ് തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പോലീസ് ജീവനക്കാർക്ക് […]

Trending

നിയമസഭ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നാടകീയ നീക്കം. കേസിന്റെ വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. എൽഡിഎഫ് നേതാക്കളും മന്ത്രി വി.ശിവൻകുട്ടിയുമാണ് കേസിലെ പ്രതികൾ. മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് […]

Kerala Local News

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് ചുമതലയേല്‍ക്കും

  • 30th June 2023
  • 0 Comments

സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. […]

National News

500ന്റെ നോട്ടുകെട്ടുകളുമായി കുടുംബത്തിന്റ സെൽഫി; പൊലീസുകാരനെതിരെ നടപടി

  • 30th June 2023
  • 0 Comments

പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്നാണ് പഴമൊഴി. എന്നാൽ പണത്തിന്റെയൊപ്പം കുടുംബം സെൽഫിയെടുത്തതിന്റെ പേരിൽ പോലീസുകാരനെ പറപ്പിച്ച കഥയാണ് ഉത്തർ പ്രദേശിൽ നിന്ന് വരുന്നത്.ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. രമേശ് ചന്ദ്ര സാഹ്നി എന്ന പൊലീസുകാരനാണ് ഭാര്യയുടെയും മക്കളുടെയും അബദ്ധം മൂലം പണികിട്ടിയത്. പോലീസുകാരന്റെ ഭാര്യയും മക്കളും പതിനാല് ലക്ഷം രൂപ മൂല്യമുള്ള അഞ്ഞൂറിന്റെ നോട്ടുകൾക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ നിമിഷങ്ങൾക്കകം ഈ ഫോട്ടോ വൈറലാകുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടുകയും ചെയ്തു. തുടർന്ന് സാഹ്നിയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. എന്നാൽ […]

Kerala Local News

തൊപ്പി കാരണം നിരന്തരം ഫോണ്‍വിളി, അശ്ലീല സംഭാഷണം: പരാതിയുമായി കണ്ണൂര്‍ സ്വദേശി

  • 29th June 2023
  • 0 Comments

കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി. കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. കമ്പിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ […]

Kerala News

ലക്കിടിയിലെ  സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

  • 28th June 2023
  • 0 Comments

വൈത്തിരി: ലക്കിടിയിലെ  സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 10.20 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കല്‍പ്പറ്റ വട്ടക്കാരി വീട്ടില്‍ മിന്‍ഹാജ് (30), കൂളിവയല്‍ കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) , കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ റമീസ് (23) , താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് (28), താമരശ്ശേരി പരപ്പൻപൊയിൽ മേത്തൽതൊടുകയിൽ വീട്ടിൽ ഇക്‌ബാൽ(24), കൊടുവള്ളി അവിലോര അരീക്കര വീട്ടിൽ സുബൈർ […]

Local News

കോഴിക്കോട് കഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി യുവാവ് പിടിയിൽ

  • 28th June 2023
  • 0 Comments

താമരശ്ശേരി: കഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി യുവാവ് വനപാലകരുടെ പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബസ്സ്റ്റാൻ്റിൽ വെച്ച് ഫോറസ്റ്റ് ഫ്ലൈയിം സ്കോഡ് പിടികൂടിയത്. ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പ് കണ്ടെടുത്തു. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത്  കൊടുത്തു വിട്ടതായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ […]

Kerala News

7 കുട്ടികളുമായി സ്കൂട്ടറിൽ അപകടകരമായ യാത്ര; മുംബൈയിൽ യുവാവ് അറസ്റ്റിൽ

  • 27th June 2023
  • 0 Comments

മുംബൈയിൽ ഏഴ് കുട്ടികളുമായി സ്‌കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. മുനവ്വർ ഷാ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഏഴ് കുട്ടികളുമായി ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 308 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും പുറകില്‍ […]

Kerala News

പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി മോഷണം; അന്തർ ജില്ലാ മോഷ്ടാവ് മാടൻ ജിത്തു പിടിയിൽ

  • 23rd June 2023
  • 0 Comments

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശളിലെ വീടുകളിൽ പട്ടാപകൽ കവർച്ച പതിവാക്കിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്ന മാടൻ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വോർട്ടേഴ്സുകൾ ഉൾപ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളിൽ കവർച്ച നടന്നിരുന്നു. 2022 ഡിസംബർ മാസം മുതൽ തുടർച്ചയായി കവർച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ആളുകൾ ഇല്ലാഞ്ഞ വീടുകളിൽ പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് […]

error: Protected Content !!