കാറില്‍ കടത്തിയ രണ്ട് മാന്‍കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശികള്‍ വണ്ടൂര്‍ പോലീസിന്‍റെ പിടിയില്‍
കാറില്‍ കടത്തിയ രണ്ട് മാന്‍കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശികള്‍ പോലീസ് പിടിയില്‍. നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി(34), മലയില്‍ ഉമ്മര്‍ (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ മലയോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാന്‍കൊമ്പ്, എന്നിവ ലക്ഷങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വന്‍ ലാഭം ലക്ഷ്യം വച്ച് ഇവ വില്‍പനയ്ക്ക് ശ്രമിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, വണ്ടൂര്‍ […]









