Kerala

വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസ്: വിദ്യയുടെ ശബ്ദരേഖ പരിശോധിക്കും

  • 13th June 2023
  • 0 Comments

പാലക്കാട്: അധ്യാപക നിയമനത്തിനായി വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയുടെ ശബ്ദരേഖ പരിശോധിക്കും. അട്ടപ്പാടി കോളജ് അധികൃതരുമായുള്ള ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുക. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയപ്പോള്‍ കോളജ് അധികൃതര്‍ വിദ്യയെ വിളിച്ചിരുന്നു. സർട്ടിഫിക്കറ്റ് ശരിയാണോ എന്ന ചോദ്യത്തിന്, അല്ലെന്ന് ആര് പറഞ്ഞു എന്ന മറുചോദ്യമാണ് വിദ്യയുടെ ഭാഗത്തു നിന്നുണ്ടായത്. മഹാരാജാസ് കോളജിൽനിന്നാണു മറുപടി ലഭിച്ചതെന്നായിരുന്നു അധ്യാപകരുടെ മറുപടി. അതു പരിശോധിക്കട്ടെയെന്നു പറഞ്ഞ് ഉടനെ ഫോൺ കട്ടായി. ഈ ശബ്ദരേഖയാണു പൊലീസിനു കൈമാറുന്നത്. ഈ […]

Kerala Local News

ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരൻ പിടിയിൽ

  • 13th June 2023
  • 0 Comments

കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരൻ പിടിയിൽ. തമിഴ്‍നാട് റായ്പൂർ തിരുപ്പൂരിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉഗവു ഇക്കേച്ചുക്വു ( ugwu ikechuwu 35) എന്ന യുവാവാണ് പോലീസ് പിടിയിലായത്. അബൂജ എന്ന സ്ഥലത്തു നൈജീരിയയിലാണ്. കുന്ദമംഗലം സിഐ എസ് എച്ച്ഒ യുസഫ് നടത്തറമ്മലിന്റെ നേത്രത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കോഴിക്കോട് നോർത്ത് അസിസന്റ് കമീഷണർ സുദർശൻന്റെയും നേതൃത്വത്തിലാണ് പ്രതിയെ […]

Local News

മലപ്പുറത്ത് മണൽ മാഫിയ സംഘത്തിനെതിരെ കാപ്പ ചുമത്തി പോലീസ്

  • 12th June 2023
  • 0 Comments

മലപ്പുറം: അനധികൃത മണൽകടത്ത് നടത്തി നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്. അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഊർങ്ങാട്ടിരി മൂർക്കനാട് എന്ന സ്ഥലത്ത് താമസിക്കുന്ന നൊട്ടൻ വീടൻ അബ്ദുസ്സലാം മകൻ ഷഫീഖ് (33), ഊർങ്ങാട്ടിരി കുഴിയേങ്ങൽ വീട്ടിൽ അബ്ദുൾ കരീം മകൻ മെഹ്ബൂബ് (30) എന്നിവർക്കെതിരെയാണ് കാപ്പ നിയമം ചുമത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്. എസ്. ഐപിഎസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറലിന്റെ അധിക […]

National News

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ്; യുവതിക്ക് പിഴ ചുമത്തി പോലീസ്

  • 12th June 2023
  • 0 Comments

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം. ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും പൊലീസ് പിഴ ചുമത്തി. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വിഡിയോ […]

Kerala Local News

കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

  • 11th June 2023
  • 0 Comments

കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മീനുകൾ ചത്തു പൊങ്ങിയത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. മീനുകൾ ചത്തുപ്പൊങ്ങാൻ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ നൂറ് കണക്കിന് മീനുകളാണ് ക്ഷേത്രക്കുളത്തിൽ ചത്ത് പൊങ്ങിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് മലിന ജലം ഇവിടേക്ക് തുറന്ന് വിടുന്നുണ്ട്. അതാണോ മീനുകൾ ചത്തുപ്പൊങ്ങാൻ കാരണമെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. നിലവിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Kerala

ഇരുതലമൂരി വില്പന; വളാഞ്ചേരിയിൽ 7 പേർ പിടിയിൽ

  • 10th June 2023
  • 0 Comments

പെരിന്തൽമണ്ണ ഇരുതലമൂരി പാമ്പുമായി തട്ടിപ്പുനടത്തുന്ന സംഘത്തിലെ ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തുനിന്ന് ഏജന്റുമാരുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികൾ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്. പറവൂർ വടക്കുംപുറം കള്ളംപറമ്പിൽ പ്രഷോബ് (36), തമിഴ്‌നാട് തിരുപ്പൂർ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), പെരിന്തൽമണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയിൽ ഹരിത കർമ്മ കോഡിനേറ്റർ കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷ്‌റഫ് (44), […]

Kerala News

വ്യാജരേഖ ചമച്ച കേസ്: പ്രതി വിദ്യ ഒളിവിൽ തന്നെ, കണ്ടെത്താനാകാതെ പൊലീസ്

  • 10th June 2023
  • 0 Comments

കൊച്ചി: വ്യാജരേഖ ചമച്ച കേസിലെ പ്രതി വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ രണ്ടു സ്റ്റേഷനുകളിൽക്കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു സൂചന. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. 2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ […]

Kerala

വിദ്യയ്‌ക്കു വേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചു; കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും, സംഘർഷവുമുണ്ടായത്. സർവകലാശാലയുടെ വിജ്ഞാപനത്തിൽ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേർക്ക് […]

Kerala News

പെറ്റിക്കേസെടുത്ത് വിടേണ്ടവരെ അനാവശ്യ ഇടപെടലുകൾ നടത്തി അപമാനിക്കരുത്; പോലീസിനു നിര്‍ദ്ദേശം നല്‍കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനിൽ ചെന്ന് പിഴയടക്കാൻ നിർദ്ദേശിച്ചതിന്റെ ഫലമായി യുവാവിന് പിഎസ്‍സി പരീക്ഷയെഴുതാൻ സാധിക്കാത്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. സംഭവത്തിൽ ഫറോക്ക് […]

Kerala News

‘വ്യാജരേഖയിൽ സമഗ്ര അന്വേഷണം വേണം’; കെ.വിദ്യക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

മഹാരാജാസ് കോളജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യക്കെതിരെ പരാതി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. വ്യാജരേഖ , പി എച്ച് ഡി വിവാദങ്ങളിലാണ് കെ. വിദ്യക്കെതിരെ പരാതി നൽകിയത്. അടിയന്തരമായി സമഗ്ര അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം കെ വിദ്യ കാസർകോട്ടെ കരിന്തളം കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർഗോഡ് നിന്ന് മഹാരാജാസ് കോളജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. […]

error: Protected Content !!