Kerala

മഴു ഉപയോഗിച്ച് മകളുടെ കഴുത്തിൽ വെട്ടി: കൊടും ക്രൂരത മദ്യലഹരിയിൽ?

മാവേലിക്കര∙ പുന്നമൂട്ടിൽ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്നു പ്രാഥമിക വിവരം. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പ്രതിക്കു മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി. രാത്രി ഏഴരയോടെയാണു ആക്രമണം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം […]

Kerala News

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. പനമുക്ക് സ്വദേശിയായ സന്ദീപില്‍ നിന്ന് കൈക്കൂലിയായി രണ്ടായിരം രൂപ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് വിജിലന്‍സിനെ വിവരം അറിയിച്ചു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Kerala

എംഡിഎംഎയുമായി ബിജെപി പ്രവർത്തക അറസ്റ്റിൽ

കുന്നംകുളം: എംഡിഎംഎയുമായി ബിജെപി പ്രവർത്തകയും സുഹൃത്തും അറസ്റ്റിൽ. ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത് വീട്ടിൽ സുരഭി, കണ്ണൂർ തോയൻ വീട്ടിൽ പ്രിയ എന്നിവരാണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി 8 മണിയോടെ കൂനമൂച്ചിയിൽ നിന്ന് 17.5ഗ്രാം എംഡിഎംഎയുമായി എത്തിയ പെൺകുട്ടികളെ കുന്നംകുളം പൊലീസ് ആണ് പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഇരുവരുടെയും വൈദ്യ പരിശോധന നടത്തി.

Kerala Local News

പതിമംഗലത്ത് അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി ഷമീർ അറസ്റ്റിൽ

കുന്ദമംഗലം : മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപാണ് വൈരാഗ്യത്തിന്റെ പേരിൽ ഷമീർ അഷ്റഫ് സഖാഫിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയത്. കൈയുടെ വിരലുകൾ നഷ്ട്ടപ്പെട്ട സഖാഫിയുടെ വീട്ടുകാർ ഇനിയും അക്രമം ഉണ്ടാകുമെന്ന ഭയത്തിലാണ് കഴിഞ്ഞിരുന്നത്. അന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടാൻ വൈകുന്നതിൽ ആക്ക്ഷൻ കമ്മറ്റിയുടെ […]

Kerala

ഡ്യൂട്ടിക്കിടെ മദ്യപാനം: കൊച്ചി എ ആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നീ ഉദ്യോ​ഗസ്ഥരെ കൈയ്യോടെ പിടികൂടിയത്. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Local News

മാലിന്യ നിക്ഷേപത്താൽ പൊറുതി മുട്ടി ജനം, കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി

കുന്ദമംഗലം: ആളൊഴിഞ്ഞ പ്രദേശം മാലിന്യ മാഫിയയുടെ സങ്കേതമായി മാറുന്നു. പിലാശ്ശേരി റോഡ് കൊട്ടാരം സ്റേറപ്പ് മുതൽ പൊയ്യ പ്രദേശതാണ് വിവിധതരം മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ടെന്നും ജനദ്രോഹപരമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികളും അസോസിയേഷൻ അംഗങ്ങളും മഴക്കാല ശുചീകരണം നടത്തിയ പ്രദേശത്താണ് വീണ്ടും മാലിന്യങ്ങൾ തള്ളിയത്.

Kerala

നഗ്നതാ പ്രദർശനം: പെൺകുട്ടിയുടേത് സെലിബ്രിറ്റിയാകാനുള്ള ശ്രമം, സവാദിനെതിരെയുള്ളത് വ്യാജ പരാതി: അജിത് കുമാർ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ സവാദിനെ പിന്തുണച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. സവാദിനെതിരെയുള്ളത് വ്യാജ പരാതിയാണെന്നും ഇൻസ്റ്റഗ്രം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അജിത് കുമാർ ആരോപിച്ചു. സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അജിത്തിന്റെ പ്രതികരണം നടത്തിയത്. ‘ആത്മഹത്യ മുന്നിൽ കണ്ടാണ് സവാദ് ജയിലിൽ നിന്നിറങ്ങുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുള്ളിക്കാരൻ […]

Kerala

ട്രെയിനിൽ തീയിട്ടത് കൊൽക്കത്ത സ്വദേശി; സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയെന്ന് മൊഴി

കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തിൽ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും. ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ […]

Kerala News

കാസർഗോഡ് വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ ബലാത്സം​ഗം ചെയ്തു, യുവാവ് അറസ്റ്റിൽ

കാസർഗോഡ്: ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. വരന്റെ സ്വഭാവ ദൂഷ്യമറിഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വിവരം അറിഞ്ഞു പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]

Kerala

ട്രെയിൻ തീവയ്പ്പ്: ഇതര സംസ്ഥാനക്കാരൻ കസ്റ്റഡിയിൽ

കണ്ണൂർ∙ ട്രെയിൻ തീവയ്പ്പ് കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതര സംസ്ഥാനക്കാരനായ ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ടതും ഇയാളാണ്. ഇയാളുടെ വിരലടയാളവും പരിശോധിക്കുന്നുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലർച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും […]

error: Protected Content !!