National News

പന്ത്രണ്ടുകാരി പ്രസവിച്ചു ; സംഭവത്തിൽ പോലീസ് അന്വേഷണം

പന്ത്രണ്ട് വയസുകാരി പ്രസവിച്ചു. പഞ്ചാബ് ഫഗ്വാരയിലെ സിവിൽ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നിലവിൽ അമൃത്സറിലെ ബിബി നൻകി മദർ ആന്റ് ചൈൽഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. കുട്ടി മാസം തികയാതെയാണ് പ്രസവിച്ചതെന്നും നവജാതശിശുവിന് 900 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ശിശുവിഭാഗം വിദഗ്ധൻ ഡോ.നരേഷ് കുന്ദ്ര അറിയിച്ചു. സദർ എസ്എച്ച്ഒ ഉഷാ റാണിക്കാണ് കേസിന്റെ അന്വേഷണ ചുമതല. തിബ്ബി മൊഹല്ലയിൽ അച്ഛനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. രാവിലെ പ്രഭാതകർമങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതനെത്തി തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് […]

Local News

കുന്ദമംഗലത്ത് ടിപ്പർ ലോറി മരത്തിൽ ഇടിച്ച് അപകടം; ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി മരത്തിൽ ഇടിച്ച് അപകടം.ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുന്ദമംഗലം പാലക്കൽ മാളിന് സമീപം ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കെ എൽ 76. എ 9719 എന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ നിലമ്പൂർ സ്വദേശി റജുലേഷ് സ്വകാര്യആശുപത്രിയിൽ ചിൽകിത്സയിലാണ്. കോഴിക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ മരം വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സംഘവും പോലീസും […]

Kerala News

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം∙ മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളുമാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ ചെന്നൈയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം ഷിബിലിയുടെ പെൺസുഹൃത്ത് ഫർഹാനയും പോലീസ് കസ്റ്റഡിയിലാണ്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കാണ് പിടിയിലായ മൂന്നാമൻ. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. വെറും രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലിൽ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ […]

Kerala News

കാട്ടിറച്ചി പിടികൂടിയെന്ന കള്ളക്കേസ്; തെളിവുകൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല, ആത്മഹത്യാ ഭീഷണിയുമായി യുവാവ്

തൊടുപുഴ∙ കാട്ടിറച്ചിയുമായി പിടികൂടിയെന്ന കള്ളക്കേസിൽ തന്നെ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി 2022 സെപ്റ്റംബർ 20ന് ആണ് കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കേസ് എടുത്തത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തിൽ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ […]

Kerala

കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയില്‍; അറസ്റ്റ് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ

‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജില്‍ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍. ചക്കിന്‍കടവ് സ്വദേശി ഫസലുദീന്‍ എം പി, മകന്‍ ഫാസില്‍, ഫസലുദീന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് ഷിഹാന്‍, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അന്‍ഷിദ്, കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. മോഷണ മുതല്‍ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍. മലാപ്പറമ്പിലെ […]

Kerala

കമ്പിവടി കൊണ്ട് കൈ തല്ലിയൊടിച്ചു, കത്രിക കൊണ്ട് കുത്തി; 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും കാമുകനും അമ്മുമ്മയും പിടിയിൽ

കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളർമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് വിവരം. മൂന്ന് പേരും ചേർന്ന് കമ്പിവടി ഉപയോ​ഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ […]

International

വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ച് കയറ്റി; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. സായ് വര്‍ഷിത് കണ്ടൂല(19) ആണ് സുരക്ഷാ ജീവനക്കാരുടെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് രാവിലെയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. വൈറ്റ് ഹൈസിലെ ലാഫൈറ്റി സ്‌ക്വയര്‍ ഗേറ്റിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാള്‍ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാടയ്‌ക്കെടുത്ത ട്രക്കുമായി വന്ന് ഇയാള്‍ ബോധപൂര്‍വം അക്രമം നടത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. സംഭവത്തിന് ശേഷം നാസി പതാക കൈയിലേന്തിയ ഇയാള്‍ […]

Kerala Local

പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിൻെറ മറവിൽ തട്ടിപ്പ്; കുന്ദമംഗലം സ്വദേശി തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ

കുന്ദമംഗലം: റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് മാറ്റി മറിച്ച് വിൽപ്പന. യുവാവ് തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ. കോഴിക്കോട് ജില്ലയിലെ പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് എന്ന സ്ഥാപനത്തിൻെറ മറവിൽ വൻ വാഹന തട്ടിപ്പ്. സംഭവത്തിൽ പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിന്റെ ഉടമസ്ഥനായ സുവീഷ് എൻ എന്ന യുവാനിനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.മിനി ചാത്തൻ കാവ് കുന്ദമംഗലത്തെ ശ്രീ സൗദം വീട്ടിലെ വിശ്വനാഥന്റെ മകനാണ് സുവീഷ്. റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വാഹനങ്ങൾ നമ്പർ […]

Kerala

മതിയായ രേഖകളില്ലാതെ പിഎഫ്ഐ നേതാവിന്റെ റിസോർട്ടിന് പ്രവർത്തനാനുമതി: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

പിഎഫ്ഐ നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി മാങ്കുളത്താണ് സംഭവം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായിരുന്ന എം കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. […]

Kerala

എലത്തൂർ ട്രെയിൻ തീവയ്‌പ്: എൻഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ

കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു

error: Protected Content !!