National News

നഗരമധ്യത്തിലൂടെ സ്കൂട്ടറിൽ കറങ്ങി കുളി; യൂട്യൂബറിനും യുവതിക്കുമെതിരെ പോലീസ് കേസ്

നഗരമധ്യത്തിലൂടെ സ്കൂട്ടറിൽ കറങ്ങി കുളി യൂട്യൂബറിനും യുവതിയ്ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്. മുംബൈ താനെയിലെ ഉൽഹാസ്നഗർ സി​ഗ്നലിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് കേസെടുക്കാൻ പോലീസ് ഒരുങ്ങിയത്. ആദർശ് ശുക്ള എന്ന യുട്യൂബറാണ് ഒരു യുവതിയ്ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്. സ്കൂട്ടർ ഓടിക്കുന്നത് യുവാവാണ്. പിന്നിൽ യുവതി ബക്കറ്റ് പിടിച്ചിരിക്കുന്നു. സിഗ്നൽ കാത്ത് കിടക്കുമ്പോൾ യുവതി ബക്കറ്റിൽ നിന്ന് വെള്ളം കോരി സ്വന്തം ദോഹത്തും യുവാവിൻ്റെ ദേഹത്തും ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിഗ്നൽ മാറി വണ്ടി ഓടുമ്പോഴും […]

Kerala

ദമ്പതികൾ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് എംഡിഎംഎ വിൽപ്പന; യുവാവും യുവതിയും പിടിയിൽ

എറണാകുളം വാഴക്കാലയിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശി ഷംസീർ, പത്തനംതിട്ട സ്വദേശി പിൽജ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾ എന്ന വ്യാജേന വഴക്കാലയിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു എംഡിഎംഎ വിൽപന. ബെഗളൂരൂവിൽ നിന്നും എംഡിഎംഎ എത്തിച്ചായിരുന്നു വിപണനം. യുവക്കളും – വിദ്യാർത്ഥികളുമാണ് പ്രധാന ഉപഭോക്താകൾ. പിടിയിലായ ഷംസീറും പിൽജയും ഏറെനാളായി പോലീസ് നീരിക്ഷണത്തിലായിരുന്നു. കൊച്ചിയിലെ രസലഹരി വിപണനത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. കൊച്ചിസിറ്റി ഷാഡോ പോലീസും തൃക്കാക്കര പോലീസും […]

Kerala

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; യുവാവ് പിടിയില്‍

കൊച്ചി∙ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് സംഭവം. തമിഴ്നാട്ടുകാരായ രണ്ടു പേർക്കൊപ്പമെത്തിയ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നു.

Kerala Local News

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; കൊടുവള്ളി സ്വദേശികളായ ദമ്പതികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ ദുബായിൽ നിന്നാണ് സ്വർണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവർ കരിപ്പൂരിൽ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷറഫുദീന്റെ പക്കൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാമും അടി […]

National News

പൊലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം: യുപിയില്‍ തടവുകാര്‍ക്ക് വെടിയേറ്റു

ലക്‌നൗ: പൊലീസ് കസ്റ്റഡിയിലിരിക്കെ ഉത്തര്‍പ്രദേശില്‍ വീണ്ടും വിചാരണ തടവുകാര്‍ക്കെതിരെ ആക്രമണം. പൊലീസ് അകമ്പടിയോടെ ജൗന്‍പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന രണ്ട് വിചാരണ തടവുകാര്‍ക്കാണ് യാത്രാമധ്യേ വെടിയേറ്റ് പരിക്കേറ്റത്. ഇരുവരും ഉള്‍പ്പട്ട കേസില്‍ കൊല്ലപ്പെട്ടെയാളുടെ ഇളയ സഹോദരാണ് വെടിവെച്ചതെന്നും തടവുകാര്‍ക്ക് വെടിവെയ്പില്‍ പരുക്കേറ്റതായുമാണ് പൊലീസ് പറയുന്നത്. 2022ല്‍ അറസ്റ്റിലായതിന് ശേഷം തടവിലായിരുന്ന ജൗന്‍പൂര്‍ ജില്ലാ ജയിലില്‍ നിന്ന് വിചാരണ തടവുകാരായ മിഥ്‌ലേഷ് ഗിരിയെയും സൂര്യ പ്രതാപ് റായിയെയും പോലീസ് അകമ്പടിയോടെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. […]

Kerala

പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരിക്ക്

പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരുക്കേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.

Kerala News

മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായി, ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം തിരൂരങ്ങാടിയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം നടന്നത്. പൊലീസുകാരെ ചവിട്ടി. പ്രതിയുടെ തന്നെ പക്കൽ ഉണ്ടായിരുന്ന തോർത്ത് മുണ്ട് ഉപയോഗിച്ച് കൈ പിറകിലേക്ക് കെട്ടിയ ശേഷമാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്. വെള്ളിയാഴ്ച രാത്രി 11:45 ന് ആണ് സംഭവം ഉണ്ടായത്. ജീവനക്കാരുടെ സുരക്ഷക്ക് തോർത്ത് മുണ്ടും കുരുമുളക് സ്പ്രേയും ആശുപത്രി അധികൃതർ വാങ്ങി നൽകി.

Kerala

കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശികളായ അർഷാദ്, സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് പോലീസ് കുന്ദമംഗലം ബസ്റ്റാന്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷ്‌റഫ്, എസ് ഐ അബ്ദുറഹ്മാൻ തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തെ […]

Kerala Local

പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതിയെ പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം മുണ്ടിക്കൽത്താഴം പൊട്രോൾ പമ്പിലെ ജീവനക്കാരിയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. കുറ്റിച്ചിറ സ്വദേശി ഫൈജാസ്(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഡിസിപി ബൈജു ഐ പി എസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻറെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല കാരന്തൂർ കൊളായിത്താഴത്ത് വെച്ച് ബൈക്കിൽ വന്ന് പിടിച്ചു പറിക്കുകയായിരുന്നു. […]

News

വൈദികന്‍റെ കറുത്ത വസ്ത്രമണിഞ്ഞ് പള്ളിയിൽ കയറി മോഷണം;അടിമാലി സ്വദേശി പോലീസ് പിടിയിൽ

കിഴക്കമ്പലം: വൈദികന്‍റെ കറുത്ത വസ്ത്രം ധരിച്ച് മോഷണം നടത്തിയ അടിമാലി സ്വദേശിയെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലയിടംതുരുത്ത് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ് പത്മനാഭൻ മോഷണം നടത്തിയത്. പള്ളിമുറിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ ഇയാൾ മോഷ്ടിക്കുകയായിരുന്നു. മുമ്പും നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ പത്മനാഭൻ. പ്രതിയുമായി തടിയിട്ടപറമ്പ് പോലീസ് ഇന്നലെ പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ മലയിടംതുരുത്തിനു സമീപമുള്ള ബാവപടിയിൽ എന്ന സ്ഥലത്ത് ഒരു വീട് എടുത്ത് വാടകയ്ക്ക് താമസിച്ചാണ് പല മോഷണങ്ങളും നടത്തി […]

error: Protected Content !!