Kerala

കക്കാടംപൊയിൽ ഭാഗത്ത് എക്‌സൈസ് റെയിഡ്: വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

താമരശ്ശേരി :കൂടരഞ്ഞി വില്ലേജിൽ, കക്കാടംപൊയിൽ ഭാഗത്തു നടത്തിയ റെയ്ഡില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടെത്തി എക്‌സൈസ് നശിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ. എം പ്രവേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ബാരലുകളിൽ സൂക്ഷിച്ചുവെച്ച ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടത്തിയത്. സംഭവത്തിൽ എക്‌സൈസ് കേസെടുത്ത് പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് ബാബു , സിഇഒ നൗഷീർ ടി വി ,ഡ്രൈവർ രാജൻ […]

Kerala

ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ നിർദേശിച്ച് വനിതാ ഡോക്ടർ

തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കായി വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ രേഖാമൂലം നിർദ്ദേശിച്ച് വനിതാ ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദ്ദേശം നൽകിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ജനറൽ ആശുപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം രൂക്ഷമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം […]

Kerala

വന്ദന ദാസിന്റെ മൃതദേഹം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും

കൊല്ലം: അരും കൊലയിൽ വിറങ്ങലടിച്ച് കേരളം. കൊട്ടാരക്കരയിലെ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. അസീസിയയിലെ വിദ്യാർത്ഥിയാണ് വന്ദന. കോളേജിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിയാണ് വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. പ്രതി നെടുമ്പനയിലെ യുപി […]

Kerala

ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു, പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ: ഹൈക്കോടതി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് എവിടെയെങ്കിലും ഇത്തരം സംഭവം മുന്‍പുണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു. പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ. എങ്ങനെ സുരക്ഷ ഒരുക്കണമെന്ന കാര്യം കോടതി പറഞ്ഞു തരേണ്ടതില്ല. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും കോടതി പറഞ്ഞു. സംഭവത്തിൽ പൊലീസ് മേധാവിയോടെ കോടതി വിശദീകരണം […]

Kerala

യുപി സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം : വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന (22) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. സംഭവത്തിൽ മറ്റ് 2 പേർക്കുക്കും കുത്തേറ്റു. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ […]

Kerala

എലത്തൂർ ട്രെയിൻ തീവയ്പ്: ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് എൻഐഎയുടെ ആവശ്യം. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എൻഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ഷാറൂഖ് സെയ്ഫിയുമായി എൻഐഎ സംഘം ഷൊർണ്ണൂരിൽ തെളിവെടുപ്പ് നടത്തിയിരുന്നു. റെയിൽവെ സ്റ്റേഷനിലും പെട്രോൾ വാങ്ങിയ പമ്പിലും ഉൾപ്പടെയാണ് പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം […]

Kerala

താനൂർ ബോട്ട് അപകടം; പ്രതിയുടെ സഹോദരനും അയൽവാസിയും കൊച്ചിയിൽ കസ്റ്റഡിയിൽ

മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് […]

Kerala

പൊലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു

കാസർഗോഡ് എണ്ണപ്പാറയിൽ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു.തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയപ്പോഴാണ് അപകടം എന്നാണ് വിവരം. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.

National News

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 81 കാരൻ പിടിൽ

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ യിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 81 കാരൻ പിടിൽ. ബങ്കിം ചന്ദ്ര റോയ് എന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഗജോൾ പ്രദേശത്തിന് സമീപം പെൺകുട്ടി വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ബങ്കിം ചന്ദ്ര റോയ് പെൺകുട്ടിയെ ചോക്ലേറ്റ് കാട്ടി വശീകരിച്ച ശേഷം, അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ […]

Kerala

എംഡിഎംഎ: യുവാക്കൾ ജയിലില്‍ കിടന്നത് 88 ദിവസം, പരിശോധന ഫലം വന്നപ്പോൾ ഞെട്ടി

മലപ്പുറം: മേലാറ്റൂരിൽ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്. നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ […]

error: Protected Content !!