Local

വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്ന പൊലീസിന് കിട്ടിയത് 375 കുപ്പി വിദേശമദ്യം

  • 26th August 2023
  • 0 Comments

തൃശ്ശൂർ: വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്ന പൊലീസിന് കിട്ടിയത് 375 കുപ്പി വിദേശമദ്യം. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടിൽ മുബാസ് (33) പിടിയിലായി. സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനയ്ക്കിടെ ഡിക്കിയുടെ ലോക്ക് പ്രവർത്തിക്കുന്നില്ലെന്ന് മുബാസ് പൊലീസിനോട് പറഞ്ഞു. ഇത് വകവയ്ക്കാതെ പൊലീസ് മെക്കാനിക്കിനെ കൊണ്ടുവന്ന് തുറക്കുകയായിരുന്നു. മുന്തിയ ഇനം വിദേശമദ്യം വാഹനത്തിൽ കണ്ടെത്തുകയായിരുന്നു. ഓണത്തിന്റെ ഭാഗമായി നടന്ന വാഹനപരിശോധനയ്ക്കിടെ അശ്വനി ജങ്ഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. […]

Local

പാലക്കാട് കടൽ കുതിരയെ കൈവശം വച്ച യുവാവ് പിടിയിൽ

  • 19th August 2023
  • 0 Comments

പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കടൽ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു […]

Local

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ

  • 16th August 2023
  • 0 Comments

ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ. രത്‌ലം ജില്ലയിൽ നിയമിതയായ പൊലീസ് കോൺസ്റ്റബിൾ ദീപിക കോത്താരിയാണ് ലിംഗമാറ്റത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ചത്. സംസ്ഥാനത്ത് ലിംഗമാറ്റത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ദീപിക കോത്താരി. കഴിഞ്ഞ വർഷമാണ് ലിംഗമാറ്റത്തിന് അനുമതി തേടി ദീപിക അപേക്ഷ നൽകിയത്. ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി കൊണ്ട് തിങ്കളാഴ്ച സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോത്താരിക്ക് ‘ജൻഡർ ഐഡന്റിറ്റി ഡിസോഡർ’ ഉണ്ടെന്നും മെഡിക്കൽ […]

Kerala News

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി;പൊലീസുകാർക്ക് സസ്പെൻഷൻ

  • 16th August 2023
  • 0 Comments

അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 പൊലീസ് ഉദ്യേ​ഗസ്ഥർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവർക്കാണ് സസ്പെൻഷൻ. പരീതിനെ രാമമംഗലം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനാണ് ബൈജുവിനെ സസ്‌പെൻഡ് ചെയ്തത്.അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ […]

Kerala News

വെളളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവം:പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

  • 16th August 2023
  • 0 Comments

എറണാകുളം രാമമംഗലത്ത് വെള്ളചാട്ടത്തിലിറങ്ങിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി.അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.ഇന്നലെ വൈകിട്ടാണ് സ്ത്രീകളുടെ പരാതിയിൽ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്.

Kerala News

തിരുവല്ലയിൽ ചതുപ്പ് നിലത്ത് പെൺകുഞ്ഞിന്റെ മൃതദേഹം;അന്വേഷണം ഊർജിതം

  • 13th August 2023
  • 0 Comments

തിരുവല്ലയിൽ ചതുപ്പ് നിലത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം.കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപ മേഖലകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നു.കേസിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുർഗന്ധം വമിച്ചതോടെയാണ് ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ പ്രദേശത്താകെ പരിശോധന നടത്തിയത്.കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ പുളിക്കീഴ് ജങ്ഷന് സമീപത്തെ വെയിറ്റിങ് ഷെഡിന്റെ […]

Kerala Local News

അന്തർസംസ്ഥാന മോഷ്ടാവ് സാബു എന്ന സ്പൈഡർ സാബു പിടിയിൽ

  • 10th August 2023
  • 0 Comments

കോഴിക്കോട്: കൊലപാതക കേസുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലെ പ്രതി വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർസാബു എന്ന സാബു (52 വയസ്) നെയാണ് സിറ്റിപോലീസ് കമ്മീഷണർ DIG രാജ്പാൽമീണഐപിഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐപി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. 2001 ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ […]

Local

പാലക്കാട്‌ 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍

  • 8th August 2023
  • 0 Comments

പാലക്കാട്‌ > 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. മൂന്നിയൂർ പാറക്കടവ് കുന്നത്തേരി സ്വദേശി അഷറഫിനെ (39) ഒലവക്കോട് താണാവിൽ നിന്നാണ് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ ഇയാൾ എംഡിഎംഎ മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായാണ് ഇത്രയധികം എംഡിഎംഎ ഒരാളിൽ നിന്ന് പിടികൂടുന്നത്. മലപ്പുറത്ത് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അഷറഫ് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, […]

Local News

താമരശേരി ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു

  • 8th August 2023
  • 0 Comments

താമരശ്ശേരി: താമരശേരി കോളിക്കലിൽ ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വനിതാ കമീഷൻ കേസെടുത്തു. സംഭവത്തിൽ കോളിക്കൽ വടക്കേപറമ്പ് മണ്ണട്ടിൽ ബഹാവുദ്ദീൻ അൽത്താഫിനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയുമായിട്ടാണ് യുവതിയെ മർദ്ദിച്ചത്. വ്യാഴാഴ്ച വെകിട്ട് കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് നഗ്നയാക്കി പുറത്തേക്ക് വലിച്ചിട്ട് കൊടിയ പീഡനത്തിനും, ലൈഗിംക വൈകൃതങ്ങൾക്കും ഇടയാക്കി. വെള്ളിയാഴ്ചയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. യുവതിയുടെ മുടിയും ഭർത്താവ് മുറിച്ചുമാറ്റിയാതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ ഷാഹിദയെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. […]

Kerala

യുവാവിൽ നിന്നു ഫോൺ പിടിച്ചുവാങ്ങി, തിരികെ നൽകാൻ കാലിൽ ചുംബിക്കാൻ ഭീഷണി, ഒടുവിൽ പോലീസ് കേസ്

  • 4th August 2023
  • 0 Comments

തിരുവനന്തപുരം; യുവാവിൽനിന്നു പിടിച്ചുവാങ്ങിയ ഫോൺ തിരികെ നൽകാൻ തന്റെ കാലു പിടിക്കാനും കാലിൽ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ട എയർപോർട്ട് ഡാനി (ഡാനിയേൽ)ക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, മർദിക്കൽ എന്നിവയ്ക്കാണ് കേസെടുത്തത്. ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കണ്ടെത്തി. യുവാവിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. ഡാനിക്ക് ഒപ്പമുണ്ടായിരുന്ന പത്തംഗ ഗുണ്ടാസംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഡാനിയും മറ്റൊരു സംഘവുമായി നേരത്തെ അടിപിടിയുണ്ടായി. ഇതിന്റെ തുടർച്ചയായി ബൈക്കിൽ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു […]

error: Protected Content !!